സഹോദരിയെയും കാമുകനെയും കഴുത്തറത്ത് കൊന്ന് യുവാവ്, പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

സഹോദരിയെയും-കാമുകനെയും-കഴുത്തറത്ത്-കൊന്ന്-യുവാവ്,-പോലീസ്-സ്റ്റേഷനിൽ-കീഴടങ്ങി

Deepu Divakaran |

Samayam Malayalam | Updated: 7 Nov 2022, 5:55 pm

ഉത്തർപ്രദേശിലെ ഫറൂക്കബാദിൽ സഹോദരിയെയും കാമുകനെയും യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. 24 കാരനായ രാം കരൺ, 16 കാരി ശിവാനി എന്നിവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്.

Farrukhabad Crime
പ്രതീകാത്മക ചിത്രം.

ഹൈലൈറ്റ്:

  • ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല.
  • സഹോദരിയെയും കാമുകനെയും യുവാവ് കൊലപ്പെടുത്തി.
  • സംഭവത്തിനു പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ആഗ്ര: ഉത്തർപ്രദേശിലെ ഫറൂക്കബാദിൽ ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കമാൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജയ്പൂർ സരയ്മേധ എന്ന ഗ്രാമത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. 24 കാരനായ രാം കരൺ, 16 കാരി ശിവാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ സഹോദരൻ നീതു കുമാർ (25) ആണ് ഇരട്ടക്കൊലപാതകം നടത്തിയത്.
നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തോട്ടത്തിൽ ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ഞായറാഴ്ച രാവിലെയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. ശിവാനിയും അയൽവാസിയായ രാം കുമാറും പ്രണയത്തിലായിരുന്നു. ഒരേ സമുദായക്കാരാണെങ്കിലും ശിവാനിയുടെ കുടുംബത്തിന് രാം കുമാറുമായുള്ള ബന്ധത്തോടു താൽപര്യമില്ലായിരുന്നു. ശനിയാഴ്ച രാത്രി ശിവാനിയെ കാണാതായതോടെ സഹോദരൻ നീതു കുമാറിൻ്റെ നേതൃത്വത്തിൽ കുടുംബക്കാരൊന്നടങ്കം തെരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇരുവരെയും കണ്ടെത്തിയതോടെ മർദിക്കുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. പുലർച്ചെ ആറുമണിയോടെ പ്രതി നീതു കുമാർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ബന്ധം അവസാനിപ്പിച്ച കാമുകിയെ യുവാവ് വെടിവച്ച് കൊന്നു; നിരാശ മൂലമാണ് കൊല്ലേണ്ടിവന്നതെന്ന് 29കാരൻ
രാം കരണിൻ്റെ കുടുംബക്കാരുടെ പരാതിപ്രകാരം അന്വേഷിക്കാനായി ഇറങ്ങിയപ്പോഴേക്കും ഇരുവരും കൊല്ലപ്പെട്ടിരുന്നുവെന്ന് ഗ്രാമത്തലവൻ അൻവർ ഹുസൈൻ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം ഇരുവരുടെയും ബന്ധത്തിന് എതിരായിരുന്നു. ഇരു കുടുംബങ്ങളും ഒരേ സമുദായക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യുവാവിൻ്റെയും പെൺകുട്ടിയുടെയും മൃതദേഹം അഴുക്കുചാലിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റോമോർട്ടത്തിനായി അയച്ചുവെന്ന് എസ്പി അശോക് കുമാർ മീന അറിയിച്ചു. കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിൻ്റെ പരാതിപ്രകാരം അഞ്ചുപേർക്കെതിരെ കേസെടുത്തു. കൃത്യം നടത്തിയ നീതു കുമാറിനെ അറസ്റ്റു ചെയ്തെന്നും മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും എസ്പി കൂട്ടിച്ചേർത്തു.

കല്യാണം കഴിക്കാൻ വരൻ എത്തിയത് സൈക്കിളിൽ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version