Weight Loss Tips: തടി കുറയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം, നുട്രീഷനിസ്റ്റ് നൽകുന്ന നിർദ്ദേശങ്ങൾ

weight-loss-tips:-തടി-കുറയ്ക്കുമ്പോൾ-ഈ-അബദ്ധങ്ങൾ-ഒഴിവാക്കാം,-നുട്രീഷനിസ്റ്റ്-നൽകുന്ന-നിർദ്ദേശങ്ങൾ
തടി കുറയ്ക്കുവാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍, മിക്കവരും കൃത്യമായ രീതിയിലല്ല തടി കുറയ്ക്കുവാന്‍ ശ്രമിക്കുന്നത് എന്ന് മാത്രം. പലരും യൂട്യൂബ് നോക്കിയും മറ്റും തടി കുറയ്ക്കുവാനായി പലതരം ഡയറ്റ് പിന്തുടരുന്നുണ്ട്. ഇത്തരത്തില്‍ നമ്മള്‍ തടി കുറയ്ക്കുന്നത് പലതരത്തിലുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. നമ്മള്‍ തടികുറയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് സംസാരിക്കുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ്സ് എക്‌സ്‌പെര്‍ട്ട് ആന്റ് ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍.

​മെലിയുക എന്നത് മാത്രമാകരുത് ലക്ഷ്യം.

സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകറിന്റെ അഭിപ്രായത്തില്‍ ശരീരഭാരം കുറയ്ക്കുക എന്നുവച്ചാല്‍ തടി കുറച്ച് ബോഡി ഫിറ്റാക്കി നിലനിര്‍ത്തുക എന്നത് മാത്രമല്ല, മറിച്ച് നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യവും പരിഗണിക്കേണ്ടത് അനിവാര്യമാണ്.

മൊത്തത്തില്‍ നല്ല ആരോഗ്യം ഉണ്ടാകണമെങ്കില്‍ സ്‌ട്രെംഗ്ത്ത്, സ്റ്റാമിന, ഫ്‌ലെക്‌സിബിലിറ്റി അതുപോലെ നമ്മളുടെ വേയ്‌സ്റ്റും ഹിപ്പും തമ്മിലുള്ള അനുപാതം എന്നിവയെല്ലാം തന്നെ പരിഗണിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

സെലിബ്രിറ്റി ഫിറ്റ്‌നസ്സ് എക്‌സ്‌പെര്‍ട്ട് ആന്റ് ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ ദിവേകറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

​മുന്‍പത്തെ അനുഭവവുമായി താരതമ്യം അരുത്

നിങ്ങളുടെ മുന്‍പത്തെ അനുഭവവും അതുപോലെ, ഇപ്പോഴത്തെ അനുഭവവും തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതല്ല. അതായത്, മുന്‍പ് എടുത്ത ഡയറ്റ് തന്നെ ഇപ്പോള്‍ പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തടി കുറയ്ക്കുവാന്‍ സാധിച്ചെന്ന് വരികയില്ല. അതുകൊണ്ട് ഒരു നല്ല ഡയറ്റ് എന്നത്, നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതും അതുപോലെതന്നെ സ്‌ട്രെസ്സ് ലെവല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നതുമയിരിക്കണം.

​പെട്ടെന്ന് ഫലം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചെയ്യരുത്

നമ്മള്‍ ഒരു ഡയറ്റ് പിന്തുടരുവാന്‍ തീരുമാനിച്ചാല്‍ അതിനര്‍ത്ഥം പെട്ടെന്ന് ഫലം കിട്ടും എന്നല്ല. നമ്മള്‍ ഒരു മൂന്ന് മാസം എടുത്ത് ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ഇതിന്റെ ഓരോ ഘട്ടവും എന്‍ജോയ് ചെയ്യുവാനാുമാണ് റുജുത ദിവേകര്‍ പറയുന്നത്.

​തടി പെട്ടെന്ന് കുറയ്ക്കരുത്

റുജുത ദിവേകറിന്റെ അഭിപ്രായത്തില്‍ പെട്ടെന്ന് തടി കുറയ്ക്കുവാന്‍ ശ്രമിക്കുന്നത് ഒട്ടും നല്ലതല്ലാത്ത കാര്യമാണ്. ശരീരത്ിന്റെ ഒരു പത്ത് ശതമാനത്തോളം കുറയ്ക്കുവാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ഒരു വര്‍ഷത്തിനുള്ളില്‍ കുറയ്ക്കാം എന്ന് തീരുമാനിക്കുമ്പോള്‍ അവിടെ നല്ലരീതിയിലുള്ള വേയ്റ്റ്‌ലോസ്സ് ആയിരിക്കും സംഭവിക്കുക. പെട്ടെന്ന് കുറയ്ക്കുന്നത് ശരീരത്തിന് നല്ലതല്ല.

​വ്യായാമവും ഡയറ്റും ശിക്ഷപോലെ കണ്ട് ചെയ്യരുത്

തനിക്ക് തടി കൂടി വെച്ച് എങ്ങിനെയും കുറയ്ക്കും എന്നമനോഭാവത്തില്‍ നന്നായി വ്യയാമം ചെയ്ത് ഭക്ഷണം കുറവ് കഴിക്കുന്നത് നല്ലതല്ല. ദിവേകറിന്റെ അഭിപ്രായത്തില്‍ ദിവസേന ഒന്നര മണിക്കൂര്‍ വ്യായാമവും അതിനൊത്ത ഡയറ്റും പിന്തുടരുവാനാണ് പറയുന്നത്. വ്യായാമം, ചെയ്യുവാന്‍ സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടുകളുടെ അഭിപ്രായം തേടരുത് എന്നും നിങ്ങളുടെ മുത്തശ്ശിമാര്‍ പറയുന്ന ഡയറ്റ് പിന്തുടരുന്നതാണ് നല്ലത് എന്നുമാണ് പറയുന്നത്.

Exit mobile version