Body Shape: നല്ല ബോഡിഷേയ്പ്പ് ഉണ്ടാക്കാം; വ്യായാമം ചെയ്യാതെതന്നെ

body-shape:-നല്ല-ബോഡിഷേയ്പ്പ്-ഉണ്ടാക്കാം;-വ്യായാമം-ചെയ്യാതെതന്നെ


ജിമ്മിലൊന്നും പോകാതെതന്നെ നമ്മളുടെ ശരീരത്തിന് നല്ല ഷേയ്പ്പ് സ്വന്തമാക്കുവാന്‍ സാധിച്ചാലോ? അതു തന്നതുതന്നെയല്ലെ! നമ്മള്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ കുറച്ച് വ്യത്യാസം മാത്രം വരുത്തിയാല്‍, വ്യായാമം ചെയ്യുന്ന അതേ ഇഫക്ട് നമ്മളുടെ ശരീരത്തിന് ലഭിക്കുകയും ഇത് നല്ല ആരോഗ്യം ഉണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇതിനായി നമ്മള്‍ പ്രത്യേകം സമയം മാറ്റി വയ്‌ക്കേണ്ട ആവശ്യമില്ല എന്നത് മറ്റൊരു ഗുണമാണ്. നമ്മള്‍ പോകുന്ന വഴിയിലും ഓഫീസില്‍ ആയാലും ഇവ നമുക്ക് പിന്തുടരാവുന്നതാണ്. ഇത്തരത്തില്‍ നമുക്ക് എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

​1. കുനിഞ്ഞ് സാധനങ്ങള്‍ എടുക്കുന്നത് ഷേയ്പ്പ് ഉണ്ടാകുവാന്‍ സഹായിക്കുന്നു

1-

പൊതുവില്‍ കുനിഞ്ഞ് എന്തെങ്കിലും ചെയ്യുക എന്നത്, എല്ലാവര്‍ക്കും മടിപിടിച്ചിരിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ മുറ്റമടിക്കുവാന്‍ മടിയായിരിക്കും. എന്തെങ്കിലും സാധനം നിലത്ത് വീണാല്‍ എടുക്കുവാനെല്ലാം നമ്മള്‍ മടികാണിക്കാറുണ്ട്.

എന്നാല്‍, കുനിഞ്ഞ് നമ്മള്‍ സാധനങ്ങള്‍ എടുക്കുന്നത്, അതുപോലെ, കുട്ടിയെ എടുക്കുന്നത്, മുറ്റമടിക്കുന്നത്, ഇടയ്ക്ക് കുനിഞ്ഞ് എന്തെങ്കിലും ചെയ്യുന്നതെല്ലാം തന്നെ നമ്മളുടെ കോര്‍ ടൈറ്റാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

ചിലര്‍ നടുവളഞ്ഞാണ്, സാധനങ്ങള്‍ നിലത്തുനിന്നും എടുക്കുന്നത്. എന്നാല്‍ ചിലര്‍ നടുവളയാതെ കാല് മടക്കി നിലത്തുനിന്നും സാധനങ്ങള്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ സ്‌ക്വാട്ട് ചെയ്ത ഇഫക്ട് ലഭിക്കുവാന്‍ സഹായിക്കുന്നു. ഇത് ഒരു മിനി കോര്‍ വര്‍ക്കൗട്ട് കൂടിയാണ്.

​2. സാധനങ്ങള്‍ വാങ്ങുവാന്‍ ബാസ്‌ക്കറ്റ് ഉപയോഗിക്കാം

സൂര്‍പ്പര്‍മാര്‍ക്കറ്റില്‍പോകുമ്പോള്‍ ചിലര്‍ കാര്‍ട്ടാണ് സാധനങ്ങള്‍ ഇടുവാന്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍, കാര്‍ട്ടിനു പകരം, ബാസ്‌ക്കറ്റ് എടുത്താല്‍, അത് നമ്മളുടെ കോര്‍ സ്‌ട്രോംഗ് ആക്കുന്നതിനും അതുപോലെ, ഷോള്‍ഡര്‍ നല്ല ബലവത്തുള്ളതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍, ഇനി സാധനങ്ങള്‍ വാങ്ങുവാന്‍ പോകുമ്പോള്‍ ബാസ്‌ക്കറ്റ് കയ്യില്‍ തൂക്കി നടക്കുന്നത് നല്ലതാണ്. ഇത് ഒരു വ്യായാമവുമാണ്.

​3. നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറയുന്നതും നല്ലത്

ഇന്ന് ഒരു വോയ്‌സ് മെസേജ് അയച്ചാല്‍ അല്ലെങ്കില്‍ ഒരു ടെക്‌സ്റ്റ് മെസേജ് അയച്ചാല്‍ നമുക്ക് പറയാനുള്ളത് അടുത്ത ആളെ അറിയിക്കാം. ചിലപ്പോള്‍ തൊട്ടപ്പുറത്തെ ക്യാമ്പിനില്‍ ഇരിക്കുന്ന ആളോടുപോലും മെസേജ് അയച്ചാണ് സംസാരിക്കുന്നത്.

ഇത്തരത്തില്‍ മെസേജ് ഒഴിവാക്കി, നമുക്ക് നടന്നുചെന്ന് കാര്യം അവതരിപ്പിക്കുവാനുള്ള ദൂരം മാത്രമാണ് ഉള്ളതെങ്കില്‍ അവിടേയ്ക്ക് നടന്നു ചെന്ന് പറയുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന നല്ലൊരു വ്യായാമം കൂടിയാണ്.

​4. സ്‌പോര്‍ട്‌സ് ഷോസ് കാണുമ്പോള്‍ നമുക്കും അവര്‍ക്കൊപ്പം പങ്കാളികളാകാം.

സ്‌പോര്‍ട്‌സ് ഷോസ് ചുമ്മാ കണ്ടിരിക്കാതെ നമുക്ക് അവരുടെ കൂടെതന്നെ നമ്മളുടെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ വെച്ച് കളിച്ച് നോക്കാവുന്നതാണ്. വേയ്റ്റ് ലിഫ്റ്റിംഗ് ആണെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും വെള്ളം കുപ്പി എടുത്ത് പൊന്തിച്ച് നോക്കാം. അതുപോലെ, ചാടാം. കുപ്പി തട്ടി കളിക്കാം. ഇതെല്ലാം നമ്മള്‍ ചെയ്യുമ്പോള്‍ നമ്മളുടെ ശരീരത്തിന് വ്യായാമം ലഭിക്കുന്നു.

കൂടാതെ ഓരോ ഇടവേളകളിലും ജംപിംഗ് ജാക്ക്‌സ് പോലുള്ള വ്യായാമങ്ങള്‍ രസകരമാക്കി ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളെ മടുപ്പിക്കാതിരിക്കുവാനും നിങ്ങളുടെ ശരീരത്തിന് നല്ല വ്യായാമവും ഷേയ്പ്പും നല്‍കുന്നതിനും സഹായിക്കും.

​5. സൈക്കിള്‍ ഉപയോഗിക്കാം

ബസില്‍ പോകാതെ, അല്ലെങ്കില്‍ മെട്രോപിടിക്കാതെ സൈക്കിള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കോളജില്‍ അല്ലെങ്കില്‍ ഓഫീസില്‍ പോകുവാന്‍ സാധിക്കുമെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിന് അത്രയ്ക്കും നല്ലതാണ്. നിങ്ങളുടെ പുറത്തിനും, കഴുത്തിനും, കൈകള്‍ക്കും, കാലിനും എല്ലാം നല്ല സ്‌ട്രെച്ചിംഗ് ലഭിക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് തടി കുറയുവാനും അതുപോലെ, ശരീരത്തിന് നല്ല ഷേയ്പ്പ് ലഭിക്കുവാനും സഹായിക്കുന്ന ഒന്നാണ്.

​6. മറ്റു ഫ്‌ലോറിലെ ബാത്ത്‌റൂം ഉപയോഗിക്കാവുന്നതാണ്

നിങ്ങളുടെ ഫ്‌ലോറിലെ ബാത്ത്‌റൂം ഉപയോഗിക്കാതെ അടുത്ത ഫ്‌ലോറിലെ ബാത്ത്‌റൂം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അവിടേയ്ക്ക് പോകുവാന്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം നടന്ന് പടികയറി പോവുക. ഇത് ശരീരത്തിന് നല്ല വ്യായാമവും നിങ്ങളുടെ ബോഡി ഷേയ്പ്പ് നിലനിര്‍ത്തുവാന്‍ സഹായിക്കുന്നവയുമാണ്.

Exit mobile version