Ken Sunny | Samayam Malayalam | Updated: 07 Jul 2021, 06:08:00 PM
44 വയസുള്ള ബ്രസീലിയൻ പൗരനായ മൈക്കൽ ഫെരോ ദോ പ്രാഡോ ബോഡി മോഡിഫിക്കേഷനെ അല്പം ഭീതി പടർത്തുന്ന തലത്തിലാണ് ആരാധിക്കുന്നത്. മനുഷ്യപിശാചിന്റെ ലുക്ക് ആണ് മൈക്കൽ ലക്‌ഷ്യം വയ്ക്കുന്നത്.
Photo Credit: Instagram/Michel Faro do Prado
ഹൈലൈറ്റ്:
- തലയിൽ അങ്ങിങ്ങായി കൃത്രിമ മുഴകൾ, പ്രത്യേകം തയ്യാറാക്കിയ പല്ലുകൾ, ശരീരം തുളച്ച് വിവിധ ഇടങ്ങളിൽ കടുക്കനുകൾ എന്നിവ മൈക്കലിനുണ്ട്.
- ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോകളിൽ മൈക്കലിന്റെ ഇടത് കൈയിൽ മോതിരവിരലും വലതു കയ്യിൽ നാടുവിരലുമില്ല.
- നുഷ്യപിശാചിന്റെ ലുക്ക് വരുത്താൻ മൂക്കിന്റെ ഒരു ഭാഗവും മൈക്കൽ മുറിച്ചു മാറ്റിയിട്ടുണ്ട്.
മനുഷ്യർക്ക് ശ്രദ്ധ ലഭിക്കുന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ്. പ്രശസ്തരായവർക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ പലരെയും അസൂയപ്പെടുത്താറില്ലേ? ചിലർ ശ്രദ്ധിക്കപ്പെടുക കഴിവുകൾ കൊണ്ടാവും. വിരൽ വിഡിയോയിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പ്രശസ്തരാവുന്നവർ ധാരാളമല്ലേ? ഇനി മറ്റൊരു കൂട്ടരുണ്ട്. ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് ഇക്കൂട്ടർ ശ്രദ്ധ നേടുക. ‘ബോഡി മോഡിഫിക്കേഷൻ എന്തൂസിയാസ്റ്റ്’ എന്നാണ് ഇവരെ വിളിക്കുക. ശരീര ഭാഗങ്ങൾ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ശസ്ത്രക്രീയയും മറ്റും വരുത്തിയാണ് ഇവർ സന്തോഷം കണ്ടെത്തുന്നത്.
ഇക്കൂട്ടരിൽ പ്രമുഖനാണ് മൈക്കൽ ഫെരോ ദോ പ്രാഡോ. 44 വയസുള്ള ബ്രസീലിയൻ പൗരനായ ഇദ്ദേഹം ബോഡി മോഡിഫിക്കേഷനെ അല്പം ഭീതി പടർത്തുന്ന തലത്തിലാണ് ആരാധിക്കുന്നത്. തലയിൽ അങ്ങിങ്ങായി കൃത്രിമ മുഴകൾ, പ്രത്യേകം തയ്യാറാക്കിയ പല്ലുകൾ, ശരീരം തുളച്ച് വിവിധ ഇടങ്ങളിൽ കടുക്കനുകൾ എന്നിവ ക്രമീകരിച്ചിട്ടുള്ള മൈക്കലിന്റെ ശരീരത്തിൽ നിറയെ പച്ച കുത്തിയിട്ടുമുണ്ട്. മനുഷ്യപിശാചിന്റെ ലുക്ക് വരുത്താൻ മൂക്കിന്റെ ഒരു ഭാഗവും മൈക്കൽ മുറിച്ചു മാറ്റിയിട്ടുണ്ട്.
കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ
കഴിഞ്ഞില്ല, പുതുതായി മൈക്കൽ തന്റെ ശരീരത്തിൽ നടത്തിയ മാറ്റങ്ങൾ കേട്ടാൽ ഒരു പക്ഷെ ഈ വ്യക്തിക്ക് വട്ടുണ്ടോ എന്ന് തോന്നിപ്പോവും. രണ്ട് കൈകളിലെയും ഓരോ വിരൽ കക്ഷി ശസ്ത്രക്രീയയിലൂടെ മുറിച്ചു മാറ്റി. ഇത് കൂടാതെ വെള്ളിയിൽ തീർത്ത ദ്രംഷ്ടം പോലെ തോന്നിക്കുന്ന കൊമ്പൻ പല്ലാണ് മറ്റൊരു കൂട്ടിച്ചേർക്കൽ.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോകളിൽ മൈക്കലിന്റെ ഇടത് കൈയിൽ മോതിരവിരലും വലതു കയ്യിൽ നാടുവിരലുമില്ല. “ഞാൻ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്, എന്റെ ടാറ്റൂകളിൽ ഭൂരിഭാഗവും എനിക്ക് ലഭിക്കുന്നത് ടാറ്റൂ ആർട്ടിസ്റ്റുകളിൽ നിന്നും, പ്രൊഫഷണലുകളിൽ നിന്നുമാണ്. ബ്ലാക്ക് വർക്ക്, ക്രൂരമായ ടാറ്റൂകൾ എന്നിവയിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”, മൈക്കൽ പറഞ്ഞു.
ശരീര പരിഷ്കരണങ്ങളിൽ വൈദഗ്ദ്ധ്യം നേടിയതും മൈക്കലിന്റെ പല മാറ്റങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതും ഭാര്യയാണ് എന്നതാണ് ശ്രദ്ധേയം. മെയിൽ ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച്, വിരലുകൾ നീക്കം ചെയ്യുന്നതിനും കൊമ്പൻ പല്ല് സ്ഥാപിക്കുന്നതിനുമായി 5,000 ബ്രസീലിയൻ റെയ്‌സ്, അതായത് 80,000 രൂപയ്ക്ക് അടുത്താണ് മൈക്കൽ ചിലവഴിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : to look like human devil, brazil man removes two fingers, adds two silver tusks
Malayalam News from malayalam.samayam.com, TIL Network