Deepu Divakaran |
Samayam Malayalam | Updated: 11 Dec 2022, 8:17 pm
ഉത്തർപ്രദേശിലെ മീററ്റിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തു. വിനോദയാത്രക്കിടെയാണ് പീഡനം നടന്നത്. കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയി.

ഹൈലൈറ്റ്:
- സ്കൂൾ പ്രിൻസിപ്പാൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു.
- സംഭവം ഉത്തർപ്രദേശിൽ.
- വിനോദയാത്രക്കിടെയാണ് സംഭവം.
Also Read: ഭരണം നിലനിർത്താനായില്ല, സീറ്റും കുറഞ്ഞു; രാജിവെച്ച് ബിജെപി അധ്യക്ഷൻ
കഴിഞ്ഞമാസം 23 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ഒൻപതു വിദ്യാർഥികളുമായി വൃന്ദാവനിലേക്ക് വിനോദയാത്രക്ക് പോയതിനിടെയാണ് പീഡനം നടന്നത്. രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. എട്ടു വിദ്യാർഥികളെ ഒരു മുറിയിലും പീഡനത്തിനിരയായ പെൺകുട്ടിയെ പ്രിൻസിപ്പാൾ തൻ്റെ മുറിയിലും താമസിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് ഭക്ഷണത്തിൽ കലർത്തി പെൺകുട്ടിക്കു നൽകിയാണ് പീഡനം നടത്തിയത്.
പെൺകുട്ടി എതിർത്തതോടെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വിനോദയാത്ര കഴിഞ്ഞു പിറ്റേദിവസം വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥിനി സംഭവം ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിട്ടുകാരോടു എല്ലാം തുറന്നുപറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ശനിയാഴ്ച പ്രിൻസിപ്പാളിനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്കൂൾ പ്രിൻസിപ്പാൾ ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയെന്നു പോലീസ് അറിയിച്ചു.
തെരുവുനായ ശല്യംകാരണം പുറത്തിറങ്ങാനാകാതെ ഒരു നാട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download