അമ്മയെ കൂടുതല്‍ കെട്ടിപ്പിടിക്കൂ എന്ന ക്യാമ്പെയിനുമായി ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക്

അമ്മയെ-കൂടുതല്‍-കെട്ടിപ്പിടിക്കൂ-എന്ന-ക്യാമ്പെയിനുമായി-ഐടിസി-സണ്‍ഫീസ്റ്റ്-മോംസ്-മാജിക്

കൊച്ചി> അമ്മമാരെ കൂടുതല്‍ തവണ കെട്ടിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ #HugHerMore എന്ന പുതിയ ക്യാമ്പെയിന് തുടക്കം കുറിച്ചതായി  ഐടിസി ഫുഡ്സ് ഡിവിഷന്‍ ബിസ്‌ക്കറ്റ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു.

ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സ ഐടിസിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് മോംസ് മാജിക് ഈയിടെ നടത്തിയ സര്‍വേയിൽ കണ്ടെത്തിയതായി കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ക്രൗണിറ്റുമായി സഹകരിച്ചാണ് ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ 321 ആളുകളില്‍ ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക് സര്‍വേ നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version