അസറ്റ് ഹോംസ് സംഘടിപ്പിച്ച പൂമുഖ അലങ്കാരമത്സരം;- ഒന്നാം സ്ഥാനം കോഴിക്കോട്ടെ ഹൈലൈറ്റ് മെട്രോമാക്‌സിന്

അസറ്റ്-ഹോംസ്-സംഘടിപ്പിച്ച-പൂമുഖ-അലങ്കാരമത്സരം;-ഒന്നാം-സ്ഥാനം-കോഴിക്കോട്ടെ-ഹൈലൈറ്റ്-മെട്രോമാക്‌സിന്

കൊച്ചി > ക്രിസ്‌തുമസ് – പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്‌സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ കോഴിക്കോട്ടെ ഹൈലൈറ്റ് മെട്രോമാക്സ് ഒന്നാം സ്ഥാനം നേടി. കൊച്ചിയിലെ ദി ലെജന്‍ഡ് ബൈ സ്‌കൈലൈന്‍, കോട്ടയത്തെ അസറ്റ് പിക്കാസോ പാലെറ്റ് എന്നീ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. സമ്മാനങ്ങള്‍ മാര്‍ച്ച് അവസാനവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145 ഓളം ഫ്ളാറ്റ്, വില്ലാ അസോസിയേഷനുകള്‍ പങ്കെടുത്തു. ഇവയ്‌ക്കു പുറമെ പത്തു ടീമുകള്‍ക്ക് 5000 രൂപ വീതം പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. പ്രോത്സാഹന സമ്മാന വിജയികള്‍: പൂര്‍വ ഗ്രാന്‍ഡ് ബേ, പ്രെസ്റ്റീജ് നെപ്ട്യൂണ്‍ കോര്‍ട്ട് യാഡ്; മലബാര്‍ റോയല്‍ മാന്‍ഗ്രോവ്, അസറ്റ് ഗുല്‍മോഹര്‍, എസ്എഫ്എസ് ഐവി, അസറ്റ് ലെ ഗ്രാന്‍ഡെ, സ്‌കൈലൈന്‍ സിറ്റിപാര്‍ക്ക്, അസറ്റ് ലെഗസി, കെന്റ് ഇല്ലം, അസറ്റ് നോര്‍ത്ത് സ്റ്റാര്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version