25 കിലോയുള്ള കോലുമിട്ടായി! ശ്രദ്ധ നേടി വീണ്ടും ഫിറോസിക്ക

25-കിലോയുള്ള-കോലുമിട്ടായി!-ശ്രദ്ധ-നേടി-വീണ്ടും-ഫിറോസിക്ക

| Samayam Malayalam | Updated: 09 Jul 2021, 06:19:00 PM

ഈ മാസം ആറാം തിയതി യൂട്യൂബിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റിനടുത്ത് ദൈർഖ്യമുള്ള വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. പഞ്ചസാരയും, വെള്ളവും, കളറും, എസ്സൻസും ചേർത്താണ് കോലുമിട്ടായി തയ്യാറാക്കിയിരിക്കുന്നത്.

25kg Lollipop

PC: Youtube/Village Food Channel

ഹൈലൈറ്റ്:

  • ഒരു പിവിസി പൈപ്പ് ആണ് കോലായി ഉപയോഗിച്ചിരിക്കുന്നത്.
  • 12 മണിക്കൂറിന്‌ ശേഷമാണ് പിന്നീട് കുടം പൊളിച്ച് കോലുമിട്ടായി പുറത്തെടുത്തത്.

മലയാളത്തിലെ യൂട്യൂബർമാർക്കിടയിൽ ആമുഖം തീരെ ആവശ്യമില്ലാത്ത കക്ഷിയാണ് ഫിറോസ് ചുട്ടിപ്പാറ. 50 ലക്ഷത്തിനടുത്ത് സബ്ക്രൈബേഴ്സുള്ള വില്ലജ് ഫുഡ് ചാനൽ എന്ന് പേരുള്ള യൂട്യൂബ് ചാനലിന്റെ ചുക്കാൻ പിടിക്കുന്നത് ഫിറോസ് ചുട്ടിപ്പാറയാണ്. രുചികരമായ ഭക്ഷണ വിഭവങ്ങൾ അതും വലിയ അളവിൽ തയ്യാറാക്കുന്നതിൽ പ്രശസ്തനാണ് ഫിറോസിക്ക എന്ന് പേരുള്ള ഫിറോസ് ചുട്ടിപ്പാറ. അടുത്തിടെ കോളയും മുട്ടയും ഉപയോഗിച്ച് ചെളിയിൽ നിന്നും മീൻ പിടിക്കുന്ന വിഡിയോകൾക്ക് പിന്നിലെ പൊള്ളത്തരം രസകരമായ വീഡിയോയിലൂടെ അവതരിപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധ നേടിയിരുന്നു. പുതുതായി തന്റെ യൂട്യൂബ് ചാനലിൽ ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയും ശ്രദ്ധേയമാണ്.

25 കിലോയോളം ഭാരമുള്ള കോലുമിട്ടായി (ലോലിപോപ്) ആണ് ഫിറോസ് ചുട്ടിപ്പാറയും സംഘവും തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ കോലുമുട്ടായി ആണിതെന്നാണ് റിപോർട്ടുകൾ. ഈ മാസം ആറാം തിയതി പോസ്റ്റ് ചെയ്ത 10 മിനിറ്റിനടുത്ത് ദൈർഖ്യമുള്ള വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.

അപകടത്തിൽപ്പെട്ട 10 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് വിജയുടെ ബിഗിൽ സിനിമ
ഒരു വലിയ ഉരുളിയിൽ പഞ്ചസാരയും വെള്ളം ചേർത്ത് ചൂടാക്കി കുഴമ്പ് രൂപത്തിലാക്കിയാണ് ഫിറോസ് വീഡിയോ ആരംഭിക്കുന്നത്. എന്നിട്ട് ഫുഡ് കളറും എസ്സൻസും ചേർക്കുന്നു. ഈ മിശ്രിതം വാ വട്ടം കൂടുതലുള്ള ഒരു മൺകുടത്തിലേക് മാറ്റുന്നു. പിന്നെയും ഉരുളിയിൽ പഞ്ചസാരയും വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലേക്ക് മറ്റൊരു നിറവും എസ്സൻസും ചേർക്കുന്നു. ഇതും അതെ കുടത്തിലേക്ക് ഒഴിക്കുന്നു. ഇതേ രീതിയിൽ പല നിറങ്ങളുടെ പഞ്ചസാര കുഴമ്പ് അതെ കുടത്തിൽ ഒഴിച്ച് നിറയുമ്പോൾ ഒരു പിവിസി പൈപ്പ് നടുവിലായി സ്ഥാപിച്ചു ഫിറോസ്. 12 മണിക്കൂറിന്‌ ശേഷമാണ് പിന്നീട് കുടം പൊളിച്ച് കോലുമിട്ടായി പുറത്തെടുത്തത്. പിന്നീട് മിട്ടായി ചുരണ്ടിയെടുത്ത് രുചിച്ചു നോക്കുന്നതും കാണാം.

ഇതാദ്യമല്ല ഫിറോസ് ചുട്ടിപ്പാറ ഇത്തരം വ്യത്യസ്തമായ വീഡിയോ തയ്യാറാക്കുന്നത്. 50 കിലോ ഭാരമുള്ള വലിയ ഐസ്ക്രീമും മുൻപ് ഫിറോസും സംഘവും തയ്യാറാക്കിയിരുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : youtuber firoz chuttipara prepares 25kg lollipop
Malayalam News from malayalam.samayam.com, TIL Network

Exit mobile version