പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികള്‍ ചേർന്ന് കുത്തിക്കൊലപ്പെടുത്തി; ആക്രമണം സ്‌കൂള്‍ വിട്ട് മടങ്ങും വഴി

പ്ലസ്-വൺ-വിദ്യാർത്ഥിയെ-സഹപാഠികള്‍-ചേർന്ന്-കുത്തിക്കൊലപ്പെടുത്തി;-ആക്രമണം-സ്‌കൂള്‍-വിട്ട്-മടങ്ങും-വഴി

ഹരിയാന: ഹരിയാനയിലെ ഫരീദാബാദിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സമപ്രായക്കാരായ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. സംഘം ചേർന്നെത്തിയ കുട്ടികൾ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന കുട്ടികളിൽ ചിലർ കൊല്ലപ്പെട്ട കുട്ടിയുടെ സഹപാഠികളാണെന്ന് പോലീസ് പറഞ്ഞു.

ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ 16കാരനാണ് കൊല്ലപ്പെട്ടത്. സ്‌കൂൾ വിട്ട ശേഷം സൈക്കിളിൽ തന്റെ കൂട്ടുകാർക്കൊപ്പം മടങ്ങിവരികയായിരുന്നു കുട്ടി. ഈ സമയം പത്തോളം ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പതിനാറുകാരനെ വണ്ടിയിൽ നിന്നും വലിച്ചിറക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചു. ഇതിന് ശേഷം കുറച്ച് പേർ വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് പിടിച്ചുവെച്ചു. ഈ സമയം മറ്റുള്ളവർ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.

കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ഗ്രാമമായ ഭനക്പൂറിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ച ശേഷം സംഘം പ്രദേശത്ത് നിന്നും രക്ഷപെടുകയായിരുന്നു. അൽപ്പനേരം കഴിഞ്ഞ് ഇതുവഴു കടന്നുപോയ പ്രദേശവാസിയാണ് കുട്ടിയെ തിരിച്ചറിഞ്ഞതും വീട്ടിൽ വിവരം അറിയിച്ചതും. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റക്കാരായവർ ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Read Latest National News and Malayalam News

‘ഈ അപകടം ഞെട്ടിച്ചു, ഇനി ഒരു മരണം റോഡിൽ അനുവദിക്കാനാകില്ല’; ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബിജിമോന്റെ പാത പിന്തുടരേണ്ടി വരുമെന്ന് സാക്ഷരത പ്രേരക്മാർ

Exit mobile version