Karnataka News : വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഹോസ്റ്റലിൽ കെട്ടിത്തൂക്കി; പ്രിൻസിപ്പൽ അറസ്റ്റിൽ

karnataka-news-:-വിദ്യാർഥിനിയെ-പീഡിപ്പിച്ച്-കൊലപ്പെടുത്തി-ഹോസ്റ്റലിൽ-കെട്ടിത്തൂക്കി;-പ്രിൻസിപ്പൽ-അറസ്റ്റിൽ

Jibin George | Samayam Malayalam | Updated: 9 Feb 2023, 1:26 pm

Karnataka Principal Rape Case: കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ പട്ടണത്തിലാണ് ദാരുണമായ സംഭവം. വിസിബി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിലുള്ള ഹോസ്റ്റലിൽ ഫെബ്രുവരി 10ന് രാത്രിയാണ് പ്ലസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Principal arrested in Karnataka
പ്രതീകാത്മക ചിത്രം. Photo: ANI

ഹൈലൈറ്റ്:

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി.
  • ഒളിവിൽ പോയ പ്രിൻസിപ്പൽ അറസ്റ്റിൽ.
  • കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ പട്ടണത്തിലാണ് ദാരുണമായ സംഭവം.
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ. റായ്ച്ചൂരിലെ പ്രീ യൂണിവേഴ്സിറ്റി (പി.യു) കോളേജ് പ്രിൻസിപ്പൽ രമേഷ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

14കാരിയെ തട്ടിക്കൊണ്ടുപോയി 2 ദിവസം കൂട്ടബലാത്സം​ഗം; കൈകാലുകൾ ബന്ധിച്ച് തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു
കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ പട്ടണത്തിലാണ് ദാരുണമായ സംഭവം. വിസിബി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിലുള്ള ഹോസ്റ്റലിൽ ഫെബ്രുവരി 10ന് രാത്രിയാണ് പ്ലസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മകളുടെ മരണവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മാതാപിതാക്കൾ രമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. രമേഷ് പെൺകുട്ടിയെ പലതവണ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കോളേജിന് മുന്നിൽ പ്രതിഷേധിച്ചു.

16കാരനെ വർഷങ്ങളായി പീഡിപ്പിച്ചത് 32കാരി; അശ്ലീല ദൃശ്യങ്ങൾ കാണിച്ചും മദ്യം നൽകിയും ലൈംഗികമായി ഉപദ്രവിച്ചു, അമ്മയുടെ പരാതിയിൽ കേസെടുത്തു
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതോടെ രമേഷ് ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെ ഒളിവിലായിരുന്ന രമേഷിനെ ബിജാപൂരിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൽ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവം; പ്രധാന പ്രതിയുടെ വീട്ടില്‍ തെളിവെടുത്തു

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version