വ്യായാമത്തിന് മുന്‍പ് വാം അപ്പ് ചെയ്യുന്നതിന്റെ കാരണം ഇതാണ്

വ്യായാമത്തിന്-മുന്‍പ്-വാം-അപ്പ്-ചെയ്യുന്നതിന്റെ-കാരണം-ഇതാണ്
വ്യായാമം ചെയ്യുന്നതിന് മുന്‍പ് എല്ലാവരും വാം അപ്പ് ചെയ്യാറുണ്ട്. അതുപോലെ, കായിക മത്സരങ്ങള്‍ക്ക് പരിശീലനം നടത്തുമ്പോള്‍ കായിക താരങ്ങള്‍ വാം അപ്പ് ചെയ്യുന്നത് കാണാം. എന്തിനാണ് വാം അപ്പ് ചെയ്യുന്നത്? ഇത് ചെയ്താല്‍ എന്താണ് ഗുണം?

ശരീരത്തിലെ പേശികളിലെ ചൂട് കൂട്ടാന്‍ സഹായിക്കുന്നു

നമ്മളുടെ ബോഡിയിലെ ചൂട് മൊത്തത്തില്‍ കൂട്ടാന്‍ ഇത് സഹായിക്കും. ബോഡി ചൂടാകുമ്പോള്‍ പേശികളും ചൂടാകുന്നു. ഇത് പേശികള്‍ക്ക് വേണ്ടത്ര ഓക്‌സിഡന്‍ ലഭിക്കുന്നതിനും പെട്ടെന്ന് തന്നെ റിലാക്‌സ് ആകാനും സഹായിക്കും.

കൂടാതെ, വ്യായാമം ചെയ്യുമ്പോള്‍ എല്ലാം എളുപ്പമായി ചെയ്യാനും പേശികള്‍ അതിനൊത്ത് വഴങ്ങാനും വാം അപ്പ് സഹായിക്കും. അമിതമായി ഭാരപ്പെട്ട പണി ചെയ്യുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ വ്യായാമം സഹായിക്കും.

മാനസികമായി തയ്യാറാവാന്‍ സഹായിക്കും

നമ്മള്‍ നേരിട്ട് വ്യായാമം ചെയ്യുന്നതിനേക്കാള്‍ എല്ലാംകൊണ്ടും നല്ലത് അതിനായി മാനസികമായി തയ്യാറെടുത്ത് ചെയ്യുന്നതാണ്. നമ്മള്‍ മാനസികമായി തയ്യാറെടുക്കുമ്പോള്‍ മാത്രമാണ് വ്യയാമം നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കൂ.

വാം അപ്പ് ചെയ്യുന്നതിലൂടെ വ്യായാമത്തിന് മുന്‍പ് മാനസികമായി തയ്യാറെടുക്കാന്‍ സാധിക്കുന്നു. ഇത് ശരീരത്തിനും മനസ്സിനും നല്ലതാണ്.

ബോഡി ഫ്‌ലക്‌സിബിള്‍ ആക്കാന്‍ സഹായിക്കുന്നു

വാം അപ്പിള്‍ സ്‌ട്രെച്ചിംഗ് ചെയ്യുന്നതിനാല്‍ തന്നെ, ബോഡി കൂടുതല്‍ ഫ്‌ലക്‌സിബിള്‍ ആകാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ സഹായകമാകുന്നു.

നിങ്ങള്‍ വ്യായാമത്തിന് മുന്‍പ് കൃത്യമായി വാംഅപ്പ് ചെയ്തില്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അപകടം പറ്റാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ, വ്യായാമം കൃത്യമായി ചെയ്യണമെങ്കില്‍ വാം അപ്പ് അനിവാര്യം തന്നെ.

മെഷീന്‍ വര്‍ക്കൗട്ടിന് തയ്യാറാകാം.

വാം അപ്പ് ചെയ്യുമ്പോള്‍ നമ്മള്‍ ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്ന് ശരീരത്തിന് മനസ്സിലാവുകയും, ഇത് അതിനൊത്ത് തയ്യാറെടുത്ത് ഇരിക്കുകയും ചെയ്യും.

അതിനാല്‍ തന്നെ നല്ല ഹെവി മെഷീന്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശരീരത്തിന് പരിക്ക് പറ്റാതെ നല്ല ക്ഷമതയോടെ ചെയ്യാന്‍ വാം അപ്പ് സഹായിക്കും.പേശികളുടെ ഇലാസ്റ്റിസിറ്റി കൂട്ടുന്നതിനും അതുപോലെ, പേശികളെ വേഗത്തില്‍ കൂളാക്കുന്നതിനും ഇത് സഹായിക്കുന്നു. സന്ധികളുടെ ക്ഷമത കൂട്ടുന്നതിനും വേദന കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

എത്ര നേരം വാം അപ്പ് ചെയ്യണം

വാം അപ്പ് കൃത്യമായ രീതിയില്‍ കൃത്യമായ സമയത്ത് ചെയ്യണം. ഒരു ദിവസം വ്യായാമത്തിന് മുന്‍പ് കുറഞ്ഞത് 5 മുതല്‍ 10 മിനിറ്റ് എങ്കിലും വാം അപ്പ് ചെയ്യണം എന്നാണ് പറയുന്നത്.

കഴുത്ത് റൊറ്റേറ്റ് ചെയ്യുന്നത്, കൈകളും തോളും റൊറ്റേറ്റ് ചെയ്യുന്നതും നല്ലതാണ്. പതുക്കെ നടക്കുന്നത്, പതുക്കെ ഒടുന്നത് എന്നിവയെല്ലാം തന്നെ നല്ലതാണ്.

Exit mobile version