പിറന്നാൾ ആശംസിക്കാനെത്തി, പിന്നാലെ കൊലപാതകം; അധ്യാപികയുടെ മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ

പിറന്നാൾ-ആശംസിക്കാനെത്തി,-പിന്നാലെ-കൊലപാതകം;-അധ്യാപികയുടെ-മരണത്തിൽ-സുഹൃത്ത്-അറസ്റ്റിൽ

ബെംഗളൂരു: 34കാരിയായ സ്‌കൂള്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാണ്ഡ്യ സ്വദേശിയായ നദീം പാഷയാണ് അറസ്റ്റിലായത്. 37കാരനായ നദീം ടൂവീലർ മെക്കാനിക്കാണ്. റിച്ച്മണ്ട് ടൗണിന് സമീപം നാഞ്ചപ്പ സര്‍ക്കിളിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ് മൈസൂരുവില്‍ നിന്നാണ് പിടികൂടിയത്.

മുന്‍പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നദീം പാഷ. രണ്ട് വര്‍ഷം മുമ്പാണ് മെക്കാനിക്കായി ജോലി തുടങ്ങിയത്. ലാല്‍ബാഗിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു കൊല്ലപ്പെട്ട കൗസര്‍ മുബീന്‍. കൗസറിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു നദീം പാഷ. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതും സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

നദീം പാഷയും കൗസര്‍ മുബീനും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് യുവതിയുടെ സഹോദരി പറയുന്നു. 2021ല്‍ കൗസര്‍ മുബീന്‍ വിവാഹമോചനം നേടുകയും ബെംഗളൂരുവില്‍ ഏകമകളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. പാഷയും വിവാഹമോചിതനാണ്. പതിവായി ഇയാള്‍ കൗസര്‍ മുബീന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൗസര്‍ മുബീനെ വിവാഹം ചെയ്യാന്‍ നദീം പാഷ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും യുവതിയും കുടുംബവും അത് നിരസിക്കുകയായിരുന്നു. പാഷ കൗസറില്‍ നിന്നും 90000 രൂപയോളം കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതും യുവാവിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും നദീം കൗസറിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഞായറാഴ്ചയായിരുന്നു കൗസറിന്റെ പിറന്നാള്‍. വീട്ടില്‍ ചെറിയ ആഘോഷങ്ങള്‍ നടന്നിരുന്നുവെങ്കിലും നദീം എത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ ആശംസകള്‍ അറിയിക്കാന്‍ നദീം യുവതിയുടെ വീട്ടിലെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

സെക്സ് നിഷേധിച്ചു, ഭാര്യയെ യുവാവ് കൊലപ്പെടുത്തി, പ്രതിഭാ​ഗം വാദം അം​ഗീകരിച്ച് കോടതി, ജീവപര്യന്തം ഇല്ല, ചെറിയ പിഴയും, അതിന് കാരണവുമുണ്ട്
Read Latest National News and Malayalam News

യുവതിയെ റെയില്‍വെ ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡന ശ്രമം

Exit mobile version