Deepu Divakaran | Samayam Malayalam | Updated: 21 Feb 2023, 8:56 am
ഡൽഹിയിൽ വീണ്ടും നടുക്കി. യുവാവ് പങ്കാളിയെ തീകൊളുത്തി കൊല്ലപ്പെടുത്തി. നോർത്ത്‍വെസ്റ്റ് ഡൽഹിയിലെ ബാൽബിർ വിഹാർ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് മരണം.

ഹൈലൈറ്റ്:
- ഡൽഹിയിൽ പങ്കാളിയെ തീകൊളുത്തി കൊന്നു.
- കൊലപ്പെട്ടത് ബാൽബിർ വിഹാർ സ്വദേശിനി.
- പ്രതിയായ യുവാവ് കസ്റ്റഡിയിൽ.
ഫെബ്രുവരി 11 നാണ് യുവതിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ഡൽഹി എസ്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചത്. പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും യുവതിയുടെ നില ഗുരുതരമായിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ സഫ്ദർജങ് ആശുപത്രിയിലും പിന്നീട് എയിംസ് ട്രോമാ സെൻ്ററിലേക്കും മാറ്റിയിരുന്നു. എയിംസ് ട്രോമാ സെൻ്ററിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ടർപ്പൻടൈൻ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഭർത്താവുമായി വേർപിരിഞ്ഞ യുവതി ആറുവർഷമായി മോഹിത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ആദ്യ ബന്ധത്തിൽ യുവതിക്ക് രണ്ടു കുട്ടികളുണ്ട്. മോഹിത്തുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയും. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അമൻ വിഹാർ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നതു യുവതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കി. ചെരുപ്പ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു യുവതി. പ്രതിയായ മോഹിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം തുടരുകയാണ്.
തില്ലങ്കേരിയുടെ മുഖം ആകാശല്ല | p jayarajan | thillenkery
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക