ഹൈലൈറ്റ്:
- മുൻ കാമുകന്റെ കാർ ഡ്രൈവ് ചെയ്ത് 49 ട്രാഫിക്ക് ലൈറ്റ് ലംഘനങ്ങൾ നടത്തി യുവതി.
- ഒരു തവണ ഓവർസ്പീഡിനും കാർ പോലീസിന്റെ കാമറ കണ്ണുകളിൽ പതിഞ്ഞു.
- കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷാക്‌സിംഗിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
എല്ലാ സ്നേഹബന്ധങ്ങളും വിവാഹത്തിൽ ചെന്നവസാനിക്കില്ല. ചിലത് തല്ലിപ്പിരിയും. ചിലർ പിരിയുന്നത് പരസ്പര ബഹുമാനത്തോടെയാവും. എന്നാൽ മറ്റു ചിലർ പിരിയുന്നത് പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചാവും. ഇക്കൂട്ടർ പിന്നീട് കണ്ടാൽ കീരിയെയും പാമ്പിനെയും പോലെയാണ് പെരുമാറുക. എവിടെയെങ്കിലും ഒരാൾക്ക് ‘പണി കൊടുക്കാൻ’ അവസരമുണ്ടായാൽ മറ്റേ വ്യക്തി തീർച്ചയായും ഈ അവസരം ഉപയോഗപ്പെടുത്തും.
ഇത്തരത്തിൽ ഒരു അവസരം കിട്ടിയ ചൈനയിൽ ഒരു യുവതി ചെയ്തതെന്തെന്നോ? മുൻ കാമുകന്റെ കാർ ഡ്രൈവ് ചെയ്ത് 49 ട്രാഫിക്ക് ലൈറ്റ് ലംഘനങ്ങൾ നടത്തി. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷാക്‌സിംഗിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യുവതിയെ സഹായിച്ച മറ്റൊരു പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്രാഫിക് ലൈറ്റ് നോക്കാതെ വാഹനം മുന്നോട്ടെടുത്തൽ നിയമ ലംഘനത്തിന് കനത്ത പിഴയാണ് ചൈനയിൽ. വെറും രണ്ട് ദിവസത്തിനുള്ളിൽ 49 തവണയാണ് യുവതി മുൻകാമുകന്റെ കാർ ട്രാഫിക് ലൈറ്റ് തെറ്റിച്ചു ഓടിച്ചത്. ഒരു തവണ ഓവർസ്പീഡിനും കാർ പോലീസിന്റെ കാമറ കണ്ണുകളിൽ പതിഞ്ഞു. ഇത്രയും നിയമ ലംഘനങ്ങൾ രണ്ട് ദിവസംകൊണ്ട് നടത്തിയപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചു. ചെൻ എന്ന വിളിപ്പേരുള്ള ഒരാൾ കാർ ഉടമയായ ക്വിയാനിൽ നിന്ന് വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. തന്റെ പരിചയക്കാരനായ സുവിന് വേണ്ടിയാണ് താൻ ക്വിയാനിൽ നിന്നും കാർ വാങ്ങിയത് (വാടകയ്ക്ക്) എന്നാണ് ചെൻ പോലീസിനോട് പറഞ്ഞത്.
ഇതേ തുടർന്ന് സുവുമായി ബന്ധപ്പെട്ട പൊലീസിന് മറ്റൊരു കഥയാണ് കേൾക്കേണ്ടി വന്നത്. സു അടുത്തിടെ പരിചയപ്പെട്ട ലോവ് എന്ന പെൺകുട്ടി തന്റെ കൂടെ പുറത്തു പോവണമെങ്കിൽ ഒരാളുടെ കാറുമായി അതിവേഗം ട്രാഫിക് നോക്കാതെ സഞ്ചരിക്കണം എന്ന് പറഞ്ഞുവത്രേ. ക്വിയാൻ എന്ന് പേരുള്ള വ്യക്തിയുടെ കാറിലാണ് ഇത്തരത്തിൽ നിയമലംഘനം നടത്തേണ്ടത് എന്നും പറഞ്ഞു. സൂ ഉടനെ ചെനുമായി ബന്ധപ്പെട്ട് ക്വിയാനിൻ്റെ കാർ വാടകയ്‌ക്കെടുത്തു, ലോവ് പറഞ്ഞത് ചെയ്തു.
ലോവും ക്വിയാനും മുമ്പ് ഡേറ്റ് ചെയ്തിരുന്നുവെന്നും ക്വിയാൻ മറ്റൊരു സ്ത്രീയുമായി അടുത്തതോടെയാണ് ലോവ് പ്രതികാരം ചെയ്യാൻ തന്നെ കരുവാക്കിയത് എന്നും സൂ അറിഞ്ഞത് വളരെ വൈകിയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : women breaks red light signal 49 times in 2 days after renting ex-boyfriend car
Malayalam News from malayalam.samayam.com, TIL Network