ഇന്‍ഡോര്‍: സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. ഇന്‍ഡോര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൂനെ സ്വദേശിയായ അമിത് ഛാബ്രയ്‌ക്കെതിരെയാണ് ഭാര്യയുടെ പരാതി. യുവതിയുടെ പരാതി സ്വീകരിച്ച കോടതി ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിവാഹ ശേഷമാണ് ഭര്‍ത്താവ് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പെട്ടെന്ന് ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും ലഭിക്കാന്‍ മേലുദ്യോഗസ്ഥരുമായി ശാരിരിക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹ ശേഷം പലപ്പോഴായി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.
ഭര്‍തൃസഹോദരനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും യുവതി ആരോപിച്ചു. 12 വയസുകാരിയായ മകളുടെ മുന്‍പില്‍ വെച്ചാണ് പലപ്പോഴും ഭര്‍തൃസഹോദരനായ രാജ് മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃസഹോദരനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെ തുടര്‍ന്ന് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.
ആത്മഹത്യാശ്രമത്തിന് ശേഷവും ഉപദ്രവം തുടര്‍ന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ആദ്യമൊന്നും പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം സംഭവം മാതാവിനോട് തുറന്ന് പറഞ്ഞതോടെ പോലീസിനെ സമീപിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. വീണ്ടും ഉപദ്രവം തുടര്‍ന്നതോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃമാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Read Latest National News and Malayalam News
ഇന്നും മുഴങ്ങുന്നത് 22 വര്‍ഷം മുമ്പ് ആലപിച്ച ദേവീ സ്തുതി | attukal temple