ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സക്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്ലാപൂർ പ്രദേശത്താണ് ദാരുണമായ സംഭവം.
സംശയത്തെ തുടർന്ന് പവൻ സിംഗ് ഠാക്കൂർ എന്നയാളാണ് ഭാര്യ സതി സാഹുവിനെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി ഉസ്ലാപൂരിലെ വീടിന്റെ വാട്ടർ ടാങ്കിൽ നിന്നാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മരിച്ച സ്ത്രീ സതി സാഹു ആണെന്ന് വ്യക്തമായി. മൃതദേഹത്തിന് ഏകദേശം ഒന്ന് രണ്ട് മാസത്തെ പഴക്കമുണ്ടാകുമെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംശയത്തെ തുടർന്ന് പവൻ സിംഗ് ഠാക്കൂർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഠാക്കൂറിന്റെ വീട്ടിൽ നിന്ന് ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി സക്രി പോലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ടാങ്കിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പോലീസുക് ഫോറൻസിക് ഉദ്യോഗസ്ഥരും ഠാക്കൂറിന്റെ വീട് പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News 98447058