അച്ഛനെ ചുറ്റികകൊണ്ട് അടിച്ചു കൊന്ന് മകൻ; മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

അച്ഛനെ-ചുറ്റികകൊണ്ട്-അടിച്ചു-കൊന്ന്-മകൻ;-മൃതദേഹം-വെട്ടിനുറുക്കി-സ്യൂട്ട്കേസിലാക്കി-ഉപേക്ഷിച്ചു

Deepu Divakaran | Samayam Malayalam | Updated: 13 Mar 2023, 5:50 pm

അച്ഛനെ മകൻ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് നടുക്കുന്ന സംഭവം. 62 കാരനായ മുരളീധർ ​ഗുപ്തയ്ക്കാണ് ജീവൻ നഷ്ടമായത്. പ്രതിയായ മകൻ അറസ്റ്റിൽ.

അച്ഛനെ ചുറ്റികകൊണ്ട് അടിച്ചു കൊന്ന് മകൻ; മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

ഹൈലൈറ്റ്:

  • അച്ഛനെ മകൻ കൊലപ്പെടുത്തി.
  • സംഭവം ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ.
  • മകൻ അറസ്റ്റിൽ.
ഗൊരഖ്പുർ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ വസ്തുത്തർ‌ക്കത്തെ തുടർന്ന് അച്ഛനെ മകൻ കൊലപ്പെടുത്തി. തിവാരിപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുരജ് കുണ്ടിൽ ശനിയാഴ്ച രാത്രിയിലാണ് നടുക്കുന്ന സംഭവം. 62 കാരനായ മുരളീധർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. മകനായ സന്തോഷ് കുമാർ ഗുപ്ത (30) എന്ന പ്രിൻസ് ആണ് കൃത്യം നടത്തിയത്. സംഭവത്തിൽ സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തു.

തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങി; കാമുകന് നേരെ തിളച്ചയെണ്ണയൊഴിച്ച് യുവതി
ശനിയാഴ്ച അർധരാത്രിയിലാണ് കൊലപാതകം നടന്നത്. മുരളീധർ ഗുപ്തയുടെ മറ്റൊരു മകനായ പ്രശാന്ത് ഗുപ്ത പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് പോലീസ് ഞായറാഴ്ച കേസെടുത്തത്. സന്തോഷ് കുമാർ ഗുപ്തയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. മുരളീധർ ഗുപ്തയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കി വീട്ടിലെ ടാങ്കിൽ സൂക്ഷിച്ചു; ദുർഗന്ധം വമിച്ചതോടെ സമീപവാസികൾക്ക് സംശയം, ഭർത്താവ് പിടിയിൽ
കുടുംബത്തിലെ വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമായതെന്നു പോലീസ് സുപ്രണ്ട് കൃഷ്ണകുമാർ ബിഷ്ണോയി പറഞ്ഞു. മുരളീധർ ഗുപ്ത വീട്ടിൽ തനിച്ചായിരുന്ന സമയത്ത് സന്തോഷ് ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. മുരളീധർ ഗുപ്തയ്ക്ക് തൽക്ഷണം മരണം സംഭവിച്ചു. പിന്നാലെ, സഹോദരൻ്റെ മുറിയിൽനിന്നു സ്യൂട്ട്കേസ് കൊണ്ടുവന്ന് മൃതദേഹം വെട്ടിനുറുക്കി അതിൽ നിറച്ചു. ശേഷം, വീടിനു പിന്നിലായി ഒളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ആര് പറഞ്ഞു ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍? യുവാവിന് നേരെ 10 അംഗ സംഘം വെടിയുതിര്‍ത്തു
മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തു. ഇവ പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

പഴശ്ശിരാജയുടെ പോരാളികൾ ദുരിതത്തിൽ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version