മരം കയറുന്ന പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ

മരം-കയറുന്ന-പെരുമ്പാമ്പിനെ-കണ്ടിട്ടുണ്ടോ?-ഇല്ലെങ്കിൽ-കണ്ടോളൂ

പൊതുവെ ആളുകൾ കണ്ടാൽ ഭയക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. ഇപ്പോഴിതാ ഏറെ രസകരമായൊരു പെരുമ്പാമ്പിൻ്റെ മരം കയറുന്ന വീഡിയോ ആണ് വൈറലാകുന്നത്.

python
പെരുമ്പാമ്പ്
കൗതുകം നിറഞ്ഞതും രസകരവുമായ പലതരം കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകുന്നത്. ഇതിൽ പലതും ആളുകളെ അത്ഭുതപ്പെടുത്താറുണ്ടെന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ അമ്പരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പെരുമ്പാമ്പ് മരം കയറുന്നത് വീഡിയോയാണിത്.ഏറെ രസകരവും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വട്ടത്തിൽ മരത്തെ ചുറ്റിയാണ് പെരുമ്പാമ്പ് മരം കയറുന്നത്. സാധാരണ പെരുമ്പാമ്പിനെ കണ്ടാൽ എല്ലാവരും പേടിക്കാറാണ് പതിവ്. പക്ഷെ ഈ രസകരമായ വീഡിയോ കണ്ടാൽ ആരായാലും ചിരിച്ച് പോകുമെന്ന് തന്നെ പറയാം. ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പ് മരം കയറുന്നത്. വട്ടത്തിൽ ചുറ്റിയ ശേഷം നിമിഷ നേരം കൊണ്ടാണ് പെരുമ്പാമ്പ് മുകളിലെത്തുന്നത്. അവിശ്വസനീയമെന്നാണ് പലരും കമൻ്റിട്ടിരിക്കുന്നത്.

ഫാസിനേറ്റിങ്ങ് എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ഏകദേശം 1.3 മില്യൺ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 17 സെക്കൻഡാണ് ഈ വീഡിയോയുടെ ദൈർഘ്യം. കാടിനുള്ളിൽ നിന്നുള്ള വീഡിയോ ആരാണ് എടുത്തതെന്ന് വ്യക്തമല്ല. എന്തായാലും നിമിഷ നേരം കൊണ്ടാണ് ഈ സൂപ്പർ പെരുമ്പാമ്പ് സോഷ്യൽ മീഡിയയിൽ താരമായതെന്ന് തന്നെ പറയാം.

Also Read: Viral video: ടി വി ഓഫാക്കി വേഗം പഠിച്ചോ അച്ഛൻ വരുന്നുണ്ടേ, കുട്ടിക്ക് സിഗ്നൽ നൽകുന്ന നായയുടെ വീഡിയോ വൈറൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വീടിൻ്റെ മേൽക്കൂരയിലിരുന്ന പെരുമ്പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. രാത്രി ഉറങ്ങി കിടന്ന കുടുംബമാണ് വീട്ടിലെ മച്ചിൽ നിന്നൊരു ഒച്ച കേട്ട് നോക്കിയത്. മച്ച് പൊളിച്ച് നോക്കിയപ്പോഴാണ് രണ്ട് പെരുമ്പാമ്പുകൾ അവിടെ ഇരിക്കുന്നത് കണ്ടത്. പൊതുവെ ആളുകൾക്ക് ഏറെ പേടിയുള്ള ഇഴ ജന്തുവാണ് പെരുമ്പാമ്പ്. കാടുകളിലാണ് അധികമായി ഇവയെ കണ്ടുവരുന്നതെങ്കിലും ഇപ്പോൾ വീടുകളിലും പരിസരത്തുമൊക്കെ പെരുമ്പാമ്പുകൾ ഇറങ്ങി നടക്കാറുണ്ട്.

കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version