വിവാഹിതയായ യുവതിക്കൊപ്പം നാടുവിട്ടു; യുവാവിന്റെ മൂക്കുമുറിച്ച 5 പേർ പിടിയിൽ

വിവാഹിതയായ-യുവതിക്കൊപ്പം-നാടുവിട്ടു;-യുവാവിന്റെ-മൂക്കുമുറിച്ച-5-പേർ-പിടിയിൽ

രാജസ്ഥാന്‍: വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്കുചെത്തിക്കളഞ്ഞു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സംഭവത്തില്‍ 5 പേര്‍ പിടിയിലായി. യുവാവിന്റെ മൂക്കുചെത്തുന്ന വീഡിയോ പ്രതികള്‍ ചിത്രീകരിക്കകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഹമീദ് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

പര്‍ബത്സര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിവാഹിതയായ സ്ത്രീയുമായി അടുപ്പത്തിലായിരുന്ന യുവാവ് ഇവര്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ജനുവരിയിലാണ് ഇരുവരും നാടുവിട്ടത്. തുടര്‍ന്ന് അജ്മീറില്‍ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് യുവാവിന്റെ മൂക്ക് മുറിക്കുകയായിരുന്നു.

ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന

വടിയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൂക്ക് മുറിക്കുകയായിരുന്നുവെന്ന് യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തന്നെ ഇവരുടെ ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയാണ് ആക്രമണം നടത്തിയതെന്നും യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

‘ കേസില്‍ 5 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്, വിവാഹിതയായ യുവതി കാമുകനായ ഹമീദിനൊപ്പം ഒളിച്ചോടിയതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി, സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ മൂക്ക് മുറിക്കുകയും ചെയ്തു’- അജ്മീര്‍ ഐജി രൂപിന്ദന്‍ സിംഗ് വ്യക്തമാക്കി.

Read Latest National News and Malayalam News

‘രണ്ടാമതും പ്ലാസ്റ്റർ ഇട്ടു, അല്ല ക്ഷമിക്കണം, നാടകത്തിൻ്റെ രണ്ടാംഭാഗം തുടങ്ങുകയാണ്’; ആക്ഷേപങ്ങൾക്ക് മറുപടിയുമായി കെ കെ രമ

Exit mobile version