കറന്‍സി നോട്ടുകളില്‍ അശ്ലീല കുറിപ്പുകളെഴുതി വീടുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കും; കുടുംബങ്ങളില്‍ പൊട്ടിത്തെറി, പ്രതി പിടിയില്‍

കറന്‍സി-നോട്ടുകളില്‍-അശ്ലീല-കുറിപ്പുകളെഴുതി-വീടുകള്‍ക്ക്-മുന്നില്‍-ഉപേക്ഷിക്കും;-കുടുംബങ്ങളില്‍-പൊട്ടിത്തെറി,-പ്രതി-പിടിയില്‍
രാജ്‌കോട്ട്: കറന്‍സി നോട്ടുകളില്‍ അശ്ലീല കുറിപ്പുകളെഴുതി വീടുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുന്നയാള്‍ പിടിയില്‍. 58 കാരനായ കര്‍ഷകനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനില്‍ ഒന്നരമാസത്തോളമായി ഇത്തരത്തിലുള്ള ശല്യം രൂക്ഷമായിരുന്നു.Also Read: അനിൽ ആൻ്റണി ബിജെപിയുടെ കെണിയിൽ വീണു, ദുഖിക്കേണ്ടി വരും: വി ഡി സതീശൻ

പത്ത്, ഇരുപത് രൂപയുടെ നോട്ടുകളിലാണ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കുറിപ്പുകള്‍ എഴുതി ഇട്ടിരുന്നത്. പ്രദേശത്തെ വീടുകള്‍ക്ക് മുന്നിലാണ് ഈ കറന്‍സി നോട്ടുകള്‍ അജ്ഞാതന്‍ ഉപേക്ഷിച്ചിരുന്നത്. ഓരോ നോട്ടിലും ആ വീട്ടിലെ സ്ത്രീയെക്കുറിച്ചുള്ള അശ്ലീല പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീക്ക് സമീപവാസിയായ മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും കറന്‍സി നോട്ടുകളില്‍ എഴുതിയിരുന്നു. ഇതുകാരണം പല കുടുംബങ്ങളിലും ദമ്പതിമാര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായെന്നും ജസ്ദാന്‍ പോലീസ് പറഞ്ഞു.

വിഷു വിപണി കീഴടക്കി കൃത്രിമ കണിക്കൊന്ന |Kanikonna

വിവാഹിതരായ സ്ത്രീകള്‍ക്കെതിരെയാണ് പ്രതി അപവാദം പ്രചരിപ്പിച്ചിരുന്നതെന്ന് പ്രദേശവാസിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അതേസ്ഥലത്തുള്ള മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നാണ് നോട്ടുകളില്‍ എഴുതിയിരുന്നത്. കറന്‍സി നോട്ടുകള്‍ കണ്ടാല്‍ ഏവരും ശ്രദ്ധിക്കുമെന്നതിനാലാകും അയാള്‍ ഈ രീതി തിരഞ്ഞെടുത്തത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരത്തിലുള്ള ശല്യമുണ്ടായിരുന്നു. ഒന്നരമാസത്തിനിടെയാണ് ഇത് രൂക്ഷമായത്. ഇതോടെ സ്ത്രീകള്‍ പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറെ വിവരം അറിയിച്ചു. ഇദ്ദേഹം പോലീസിന് ഈ വിവരം കൈമാറുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Also Read: ടിവി ഷോയിൽ വിജയിയായോ? എത്ര രൂപ നികുതി നൽകണം? ലോട്ടറിയാണെങ്കിലോ..

പ്രതി പ്രദേശവാസി തന്നെയാണെന്നും പ്രദേശത്തെ മിക്കവരുടെ പേരുകളും ഇയാള്‍ക്കറിയാമെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ ചെയ്യാന്‍ കാരണമെന്താണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് മനോരോഗവിദഗ്ധന്റെ ചികിത്സ ഉറപ്പുവരുത്താനും കൗണ്‍സിലിങ് നല്‍കാനും പോലീസ് കുടുംബത്തിന് നിര്‍ദേശം നല്‍കി.

Exit mobile version