Authored byKarthik KK|Samayam Malayalam|Updated: 19 Apr 2023, 4:01 pm
ഓൺലൈൻ ആപ്പിൽ നിന്നും യുവാവ് ഒരു ലക്ഷം രൂപ വായ്പയെടുത്തിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ആപ്പ് ജീവനക്കാർ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.

ഹൈലൈറ്റ്:
- മെക്കാനിക്കൽ എഞ്ചിനീയറാണ് മരിച്ച യുവാവ്
- സുഹൃത്തുക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു
- ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ നാട്ടിൽ പോയ സമയത്താണ് മരണം
ചെങ്കൽപേട്ടിലെ പള്ളിയാഗരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു വസന്ത്. ഒപ്പം ജോലി ചെയ്തിരുന്ന യുവാക്കൾക്കൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്.
ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു
തമിഴ് പുതുവത്സരത്തിന്റെ ഭാഗമായി വസന്തിനൊപ്പം താമസിച്ചവർ വീടുകളിലേക്ക് മടങ്ങിയ സമയത്താണ് വസന്തിന്റെ മരണം. ആഘോഷങ്ങൾക്കു ശേഷം ചൊവ്വാഴ്ച മടങ്ങിയെത്തിയ സുഹൃത്തുക്കൾ വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും തുറക്കാത്ത നില വന്നതോടെ സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വാതിൽ തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ഓൺലൈൻ പണമിടപാട് ആപ്പിൽ നിന്നും വസന്ത് ഒരു ലക്ഷം രൂപ കടമെടുത്തിരുന്നതായും അതിന്റെ അടവ് മുടങ്ങിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ആപ്പ് ജീവനക്കാർ വസന്തിന് വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങൾ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെൽപ്പ്‍ലൈൻ – 1056, 0471-2552056 ടോൾ ഫ്രീ)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക