ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാളെ അടിച്ച് കൊന്നു; പതിനാറുകാരൻ അറസ്റ്റിൽ

ലൈംഗികബന്ധത്തിന്-നിർബന്ധിച്ചയാളെ-അടിച്ച്-കൊന്നു;-പതിനാറുകാരൻ-അറസ്റ്റിൽ

Edited byJibin George|Samayam Malayalam|Updated: 19 Apr 2023, 11:13 pm

ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാളെ കൊലപ്പെടുത്തിയ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്ക് സമീപം ഏപ്രിൽ പതിനാലിനാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ്

man killed in delhi
Photo: PTI

ഹൈലൈറ്റ്:

  • ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാളെ പതിനാറുകാരൻ അടിച്ചുകൊന്നു.
  • ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഏപ്രിൽ 14നാണ് സംഭവം.
  • പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി: ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാളെ പതിനാറുകാരൻ അടിച്ചുകൊന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഏപ്രിൽ 14നാണ് സംഭവം. ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് 46കാരൻ കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്തു.

അമ്മയെ ലൈം​ഗികമായി ഉപയോ​ഗിച്ചു, പെരുമാറിയത് ഒരു മൃ​ഗത്തെ പോലെ, ഒടുവിൽ ആത്മഹത്യ, മകന് ജീവപര്യന്തം തടവിന് വിധിച്ച് കോടതി
ഏപ്രിൽ 14ന് ചെങ്കോട്ടയുടെ പിൻവശത്തെ ഫുട്പാത്തിൽ നിന്നാണ് 45കാരൻ്റെ മൃതദേഹം കണ്ടെടുത്തത്. സമീപവാസികൾ നൽകിയ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ ശംഭു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.

ഇരട്ടക്കൊലപാതക കേസിന്റെ വിധി; സുരക്ഷ വർധിപ്പിച്ചു | Security

ശംഭവും പതിനാറുകാരനും ഒരുമിച്ച് താമസിച്ചിരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. രണ്ട് മാസം മുൻപാണ് കുട്ടി ശംഭുവുമായി പരിചയത്തിലായത്. ഒരുമിച്ച് താമസിക്കുന്നതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടത്തി. സംഭവദിവസം പീഡനശ്രമം കുട്ടി തടഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും വഴക്കിനിടെ ലഭിച്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടി ശംഭുവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

ശംഭുവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നൽകി. രണ്ട് മാസമായി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശംഭു ശ്രമിച്ചിരുന്നതായി പ്രായപൂർത്തിയാകാത്ത കുട്ടി പോലീസിനോട് പറഞ്ഞു. ഏപ്രിൽ 14ന് ശംഭു ലൈംഗിക ബന്ധത്തിന് ശ്രമം നടത്തുകയും തുടർന്ന് വഴക്ക് ഉണ്ടാകുകയുമായിരുന്നുവെന്ന് നോർത്ത് ഡിസിപി സാഗർ സിംഗ് കൽസി പറഞ്ഞു. വഴക്കിനിടെ കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശംഭുവിൻ്റെ തലയിൽ അടിക്കുകയായിരുന്നു. ഈ പരിക്കാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡിസിപി പറഞ്ഞു.

തിരിച്ചടവ് മുടങ്ങി; ഭീഷണി താങ്ങാനായില്ല; ആപ്പിൽ നിന്നും ലോണെടുത്ത യുവാവ് ജീവനൊടുക്കി
ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ശംഭുവിന്റെ സുഹൃത്ത് ഷാജിദ് ഖാൻ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പോലീസ് കേസെടുത്തത്. ശംഭുവിനെ മർദ്ദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചു.

Read LatestNational NewsandMalayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version