Edited byJibin George|Samayam Malayalam|Updated: 20 Apr 2023, 6:07 pm
സ്കൂളിലേക്ക് പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ്. ഒരാൾ കസ്റ്റഡിയിലായതായി പോലീസ് അറിയിച്ചു

ഹൈലൈറ്റ്:
- സ്കൂളിലേക്ക് പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു.
- ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബറൗലിയിലാണ് സംഭവം.
- പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എസ്പി.
ബത്രദേഹ് സ്വദേശിയായ പതിനഞ്ചു വയസുകാരനാണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ രണ്ട് പേർ വഴിയിൽ തടഞ്ഞ് നിർത്തുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുട്ടിയെ ആക്രമിച്ചവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഗോപാൽഗഞ്ച് പോലീസ് സൂപ്രണ്ട് (എസ്പി) സ്വർൺ പ്രഭാത് പറഞ്ഞു.
എല്‍എസ്ഡിയുമായി രണ്ടു പേർ പിടിയിൽ
രക്തം വാർന്നാണ് കുട്ടി മരിച്ചതെന്ന് പിഎച്ച്സിയിലെ ഡോക്ടർ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ കഴുത്തിലാണ് മുറിവേറ്റതെന്ന് ഡോക്ടർ പറഞ്ഞു. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എസ്പി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ത്രികോണ പ്രണയമാണെന്നാണ് ലഭ്യമാകുന്ന സൂചന. പ്രണയവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് കൊലപ്പെട്ട കുട്ടിയും പ്രതികളും തമ്മിൽ വഴക്കുണ്ടായിരുന്നു. പ്രദേശത്തെ ഒരു പെൺകുട്ടിയുമായി പ്രധാന പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഈ പെൺകുട്ടിയുമായി പതിനഞ്ചുകാരൻ അടുത്തിടെ സംസാരിക്കാറുണ്ടായിരുന്നു. ഇതാകാം വഴക്കിന് കാരണമായതെന്ന് എസ്പി കൂട്ടിച്ചേർത്തു.
ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പതിനഞ്ചുകാരൻ്റെ പിതാവ് രണ്ട് വർഷം മുൻപ് മരിച്ചിരുന്നുവെന്നും കുട്ടി അമ്മാവനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read LatestNational NewsandMalayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക