മറ്റൊരു യുവതിയുമായി വിവാഹേതര ബന്ധത്തിലായിരുന്നു പ്രതി. ഒരുമിച്ച് ജീവിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ക്രൂരകൃത്യം

ഹൈലൈറ്റ്:
- കാമുകിക്കൊപ്പം ജീവിക്കാൻ ക്രൂരകൃത്യം
- രണ്ടുവയുകാരനെ കൊന്ന് അച്ഛൻ
- മൃതദേഹം എലികരണ്ട നിലയിൽ
കാമുകിയുമായി പുതിയ ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു 22കാരനെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. തനിക്കൊപ്പം ജീവിക്കണമെങ്കിൽ വിവാഹത്തിന് മുമ്പ് ഭാര്യയെയും കുട്ടിയെയും ഒഴിവാക്കണമെന്ന് യുവതി ഇയാൾക്ക് മുന്നിൽ നിബന്ധന വെച്ചിരുന്നു. ഇതേതുടർന്നാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു.
Also Read :വീട് വളഞ്ഞ് എക്‌സൈസ് സംഘം; എംഡിഎംഎയും വടിവാളും എയര്‍ ഗണും; ഒടുവിൽ കമ്പി റാഷിദ് പിടിയില്‍
വ്യാജ ഡോക്ടറെ പിടികൂടി വഴിക്കടവ് പോലീസ്
ഷാഹു നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ കെംകർ ചൗക്കിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറിലായിരുന്നു. തലയിലും വലതു കൈത്തണ്ടയിലും എലി കടിച്ച നിലയിലായിരുന്നു. കുട്ടിയെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്ന ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയെ കാണാതായത് സംബന്ധിച്ച് പരാതി നൽകാൻ ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടിയെ തിരിച്ചറിഞ്ഞതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിലാണ് കുട്ടിയുടെ അച്ഛനിൽ സംശയം തോന്നിയത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകിയുടെ ആവശ്യ പ്രകാരമാണ് ഭാര്യയെയും കുഞ്ഞിനെയും കൊല്ലാൻ പദ്ധതി തയ്യാറാക്കിയതെന്നാണ് പ്രതി പറഞ്ഞത്.
Also Read :ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ മരണം, 12 കാരനെ കൊലപ്പെടുത്തിയത്; പിതൃസഹോദരി അറസ്റ്റിൽ
പ്രതി ഒരു ഗാർമെന്‍റ് ഫാക്ടറിയിൽ ടൈലറായി ജോലി ചെയ്യുകയാണ്. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ആ സ്ത്രീയാണ് ഭാര്യയെയും മകനെയും ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് ഭാര്യയുടെ കൈയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക