മരത്തിലെ ചില്ലകളിൽ ഇരിക്കുന്ന പോലെ യൂണിഫോമിലെ വിസിൽ കോഡിൽ വന്നിരിക്കുന്ന കുരുവിയെ ഇണക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നുണ്ടെങ്കിലും കിളി അൽപ്പം ജാടയിട്ടുള്ള ഇരിപ്പിലാണ്. കുഞ്ഞ് അതിഥിക്ക് ചെത്തിപ്പൂവിലെ തേൻ നുകരാൻ പൊലീസുകാരൻ നൽകുന്നതും വീഡിയോയിൽ കാണാം. യാതൊരു ഭയവുമില്ലാതെ കിളി പൊലീസുകാരൻ നൽകുന്ന പൂവിൽ നിന്ന് തേനും കുടിക്കുന്നുണ്ട്. പക്ഷെ കൈ നീട്ടി കിളിയെ എടുക്കാനുള്ള ശ്രമം അത്ര വിജയിച്ചില്ല. എന്തായാലും നിമിഷ നേരം കൊണ്ടാണ് കുഞ്ഞിക്കിളി സോഷ്യൽ മീഡിയയിൽ താരമായത്.
പൊതുവെ ഇത്തരം പക്ഷികളൊന്നും മനുഷ്യരോട് അത്ര വേഗം അടുക്കില്ല എന്നതാണ് സത്യം. പക്ഷെ ഇവിടെ സംഗതി നേരെ തിരിച്ചാണ് സംഭവിച്ചത്. ” ഹൃദയത്തിൽ കൂട് കൂട്ടാം “അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സിൽ കോഡിലേക്ക് പറന്നെത്തിയ അതിഥി എന്ന തലക്കെട്ടോടു കൂടിയാണ് കേരളാ പൊലീസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.
Also Read:വിവാഹ മോചനം നേടിയത് അറിയിക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല, വൈറലായി ഒരു കാർ
മനസിന് ഏറെ സന്തോഷം നൽകിയ വീഡിയോ എന്നാണ് പലരും കമൻ്റുകളിട്ടിരക്കുന്നത്. കാസർഡോഡ് ഡിവൈഎസ്പിയുടെ ഡ്രൈവറും കബഡി അനൗൺസറുമാണ് വീഡിയോയിലുള്ള പൊലീസുകാരനായ അജിത് നാരാണയണൻ. എല്ലാ സഹജീവികളോടും സ്നേഹവും കരുതലും കാണിക്കേണ്ട ആവശ്യകത കൂടിയാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നത്. ചുട്ട് പൊള്ളുന്ന വെയിലത്ത് പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ഒരു തുള്ളി ദാഹ ജലം നൽകുന്നത് പോലും വളരെ വലിയ കാര്യമാണ്.
English Summary: Kerala police viral video
കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.