സിനിമ കാണാൻ എത്തിയപ്പോൾ ഗെയിം കളി; തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു, മൂന്ന് പേർ പിടിയിൽ

സിനിമ-കാണാൻ-എത്തിയപ്പോൾ-ഗെയിം-കളി;-തർക്കത്തിനിടെ-യുവാവിനെ-കുത്തിക്കൊന്നു,-മൂന്ന്-പേർ-പിടിയിൽ

Edited byJibin George|Samayam Malayalam|Updated: 25 Apr 2023, 6:09 pm

ഗെയിം കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് സുഹൃത്തുക്കൾ പിടിയിൽ. അഹമ്മദാബാദിലെ മാളിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം

youth killed in gujarat
പ്രതീകാത്മക ചിത്രം. Photo: PTI

ഹൈലൈറ്റ്:

  • ഗെയിം കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.
  • അഹമ്മദാബാദിലെ രാജ് യാഷ് മാളിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
  • കൊലപ്പെട്ട യുവാവിനെ സുഹൃത്തുക്കൾ അറസ്റ്റിൽ.
അഹമ്മദാബാദ്: ഗെയിം കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. അഹമ്മദാബാദിലെ രാജ് യാഷ് മാളിൽ തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്തിലെ ധനിലിംട സ്വദേശിയായ കൈഫ് ഷെയ്ഖ് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിൻ്റെ മരണത്തിൽ മൂന്ന് പേർ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി.

കാമുകിക്കൊപ്പം പുതിയ ജീവിതം തുടങ്ങണം; 2 വയസുള്ള മകനെ കൊന്ന് പുഴയിൽ തള്ളി 22കാരൻ
തർക്കത്തിനിടെ സുഹൃത്തുക്കളാണ് കൈഫ് ഷെയ്ഖിനെ കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് റിപ്പോർട്ട്. സിനിമ കാണാൻ മാളിൽ എത്തിയ യുവാക്കൾ കെട്ടിടത്തിലെ ഗെയിമിങ് സോണിലെത്തി. ഇവിടെവച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കൈഫുമായി തർക്കിക്കുകയും വഴക്കിലേക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു. ഇതിനിടെ പ്രതികൾ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നു.

മൊബൈൽ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു

കൈഫിൻ്റെ വയറിലാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാളിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ തുടരുന്നതിനിടെയാണ് യുവാവിൻ്റെ മരണം. കൈഫിൻ്റെ വയറിൽ ഒന്നിലധികം കുത്തേറ്റതായി പോലീസ് അറിയിച്ചു.

യുവാവിന് കുത്തേറ്റ സംഭവത്തിൽ കൈഫിൻ്റെ മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാളിൽ എത്തിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. എ സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു കൈഫ്.

രണ്ട് പേരും പ്രണയിച്ചത് ഒരേ പെൺകുട്ടിയെ; പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു, ഒരാൾ പിടിയിൽ
മാളിനുള്ളിൽ വെച്ച് കൊലപാതകം നടന്നതിനെ തുടർന്ന് പോലീസ് മാളിലെ ജീവനക്കാർക്കെതിരെ രംഗത്തുവന്നു. കത്തിയുമായി യുവാക്കൾ മാളിൽ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണ്. പ്രവേശ കവാടത്തിൽ മതിയായ പരിശോധന നടന്നില്ലെന്നതിൻ്റെ തെളിവാണിതെന്നും പോലീസ് പറഞ്ഞു. യുവാവിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Read LatestNational NewsandMalayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version