Authored by Deepu Divakaran | Samayam Malayalam | Updated: 8 May 2023, 11:20 pm
ഭക്ഷണം കൊള്ളില്ലെന്ന് പറഞ്ഞു തെറിവിളിച്ച യുവാവിനെ റസ്റ്ററൻ്റ് ഉടമയും വെയിറ്ററും ചേർന്നു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് കൊലപാതകം നടന്നത്…

ഹൈലൈറ്റ്:
- യുവാവിനെ റസ്റ്ററൻ്റ് ഉടമയും വെയിറ്ററും ചേർന്ന് കൊലപ്പെടുത്തി.
- ഭക്ഷണം കൊള്ളില്ലെന്ന് പറഞ്ഞു തെറിവിളിച്ചതാണ് പ്രകോപിപ്പിച്ചത്.
- സംഭവം മഹാരാഷ്ട്രയിലെ ഔറംഗബാദിൽ.
മെക്കാനിക് ആയ സന്തോഷ് ബംനാവത് സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായി റസ്റ്ററൻ്റിൽ എത്തിയതായിരുന്നു. റസ്റ്ററൻ്റിലേക്ക് എത്തുംമുമ്പു ഇവർ മദ്യപിച്ചിരുന്നു. റസ്റ്ററൻ്റിൽനിന്ന് കഴിച്ചു തുടങ്ങിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ തുടർന്നു ബംനാവത് കുക്കിനെയും വെയിറ്ററെയും അസഭ്യം വിളിച്ചു. ഇത് കുക്കിനെയും ഹോട്ടൽ ഉടമയെയും പ്രകോപിപ്പിച്ചു.
യാത്രികരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണമുണ്ട് അത് ലംഘിക്കില്ലെന്നും എംഡി
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മടങ്ങിയെങ്കിലും യുവാവ് മടങ്ങാൻ കൂട്ടാക്കിയില്ല. റസ്റ്ററൻ്റിൽ കിടന്നുറങ്ങിയ യുവാവ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഉണർന്നു. വീണ്ടും വെയിറ്ററെയും ഹോട്ടൽ ഉടമയെയും അസഭ്യം പറയുന്നത് തുടരുകയും ബിൽത്തുകയായ 1600 രൂപ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ റസ്റ്ററൻ്റ് ഉടമയും വെയിറ്ററും അടുത്തുള്ള മീൻ കടയിൽനിന്നു രണ്ടു മൂർച്ചയേറിയ കത്തിയെടുത്തുകൊണ്ടുവന്നു യുവാവിനെ ദൂരെയുള്ള സ്ഥലത്തെത്തിച്ചു മർദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ പരിക്കേറ്റു അവശനിലയിലായ യുവാവിനെ കണ്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വിവരം അറിഞ്ഞു പോലീസ് എത്തി ആശുപത്രിയിലേക്കു എത്തിക്കും മുമ്പേ യുവാവ് മരണപ്പെടുകയായിരുന്നു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക