12കാരിയുടെ വസ്ത്രത്തിൽ രക്തക്കറ, ആദ്യ ആർത്തവം മനസ്സിലാകാതെ സഹോദരൻ, പെൺകുട്ടിയെ പൊള്ളിച്ചു കൊന്നു

12കാരിയുടെ-വസ്ത്രത്തിൽ-രക്തക്കറ,-ആദ്യ-ആർത്തവം-മനസ്സിലാകാതെ-സഹോദരൻ,-പെൺകുട്ടിയെ-പൊള്ളിച്ചു-കൊന്നു

Authored by Karthik KK | Samayam Malayalam | Updated: 9 May 2023, 6:00 pm

വസ്ത്രത്തിൽ രക്തം കണ്ടതിനെ തുടർന്ന് സഹോദരൻ പെൺകുട്ടിയെ ചോദ്യം ചെയ്തു. ഇതിനിടെ ചവണ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളിച്ചു.

rep image
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ശരീരത്തിലേറ്റ പൊള്ളലുകളാണ് മരണത്തിനിടയാക്കിയത്
  • പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നായിരുന്നു സഹോദരന്റെ സംശയം
  • പെൺകുട്ടിക്കും ആർത്തവത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല
മുംബൈ: വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുട‍ർന്ന് കൗമാരക്കാരിയെ സഹോദരൻ പൊള്ളിച്ചു കൊന്നു. പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടേത് ആദ്യ ആ‍ർത്തവമാണെന്ന് മനസിലാകാതെയാണ് മുപ്പതുകാരനായ പ്രതി കൃത്യം നടത്തിയത്. പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെത്തുട‍ർന്നാണ് വസ്ത്രത്തിൽ രക്തക്കറ കണ്ടതെന്നായിരുന്നു പ്രതിയുടെ സംശയം.

സഹോദരനും സഹോദര ഭാര്യക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നതെന്ന് ഉൽഹാസ് നഗർ പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പാണ് പെൺകുട്ടിക്ക് ആദ്യ ആർത്തവം തുടങ്ങിയത്. ഇതിനിടെ പെൺകുട്ടിയുടെ വസ്ത്രത്തിൽ പ്രതി രക്തക്കറ കണ്ടു. സഹോദരി ലൈംഗിക ബന്ധത്തിലേർപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ രക്തക്കറ കണ്ടതെന്നായിരുന്നു പ്രതിയുടെ സംശയം.

ദുരന്തത്തിലും മതം തിരയുന്നവർ | Thanur Boat | Social Media

പെൺകുട്ടിക്കും ആർത്തവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സഹോദരൻ രക്തക്കറയെക്കുറിച്ച് ചോദിച്ചപ്പോൾ വിശദീകരണം നൽകാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ല. തുടർന്ന് പ്രതി പെൺകുട്ടിയെ ചോദ്യം ചെയ്യാനും ഉപദ്രവിക്കാനും തുടങ്ങി.

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുമ്പോൾ പെൺകുട്ടിയുടെ മുഖത്തും ശരീരഭാഗങ്ങളിലും ചവണകൊണ്ട് പൊള്ളിച്ച പാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഗെഹ്ലോട്ടിന്റെ നേതാവ് വസുന്ധര രാജെ; ജൻ സംഘർഷ് യാത്രാ പ്രഖ്യാപനവുമായി സച്ചിൻ പൈലറ്റ്
പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുട‍ർന്നാണ് സംഭവം പുറത്തായത്. പെൺകുട്ടിയുടെ ശരീരത്തിലെ പൊള്ളലുകൾ ഗുരുതരമായിരുന്നുവെന്ന് ഉൽഹാസ് നഗർ പോലീസ് പറയുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെതിരെ കൊലപാതക കുറ്റം ചുമത്തി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version