നമ്മുടെ ഭക്ഷണശീലം ചർമ്മത്തിന്റെ ആരോഗ്യം നിർണയിക്കും. ചില വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിന് വേണ്ട പോഷണം നൽകുന്നു. അത്തരത്തിൽ ഒന്നാണ് വിറ്റാമിൻ എ.
ചർമ്മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ
ഹൈലൈറ്റ്:
- വിറ്റാമിൻ എ സമ്പന്നമായ ഭക്ഷണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും
- അത്തരത്തിൽ ചില ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ
ഡയറ്റ് അഥവാ ഭക്ഷണക്രമം ആസൂത്രണം ചെയ്യുമ്പോൾ, നാം പലപ്പോഴും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ അവഗണിക്കുകയും ചെയ്യുന്നു. നമ്മൾ കഴിക്കുന്നത് നമ്മുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നുവെന്ന് നാം എപ്പോഴും ഓർമ്മിക്കേണ്ടതുണ്ട്. ചർമ്മത്തിന് പുറത്ത് ചെയ്യുന്ന ചികിത്സകളേക്കാൾ, നമ്മുടെ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ, ഏത് ഭക്ഷണമാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കി കഴിക്കുന്നതാണ് നല്ലത്. പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിനുകൾ നമ്മുടെ ചർമ്മത്തിന് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ എ അത്തരം ഒരു വിറ്റാമിനാണ്, ഇത് ചർമ്മത്തിന് പോഷണം നൽകാനുള്ള നല്ലൊരു മാർഗ്ഗമാണ്.
വിറ്റാമിൻ എ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ:
വിറ്റാമിൻ എയിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്, ഇത് പുതിയ ചർമ്മകോശ ഉൽപാദനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ എയിൽ ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജനെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ സഹായിക്കുകയും, അതുവഴി ഇത് അകാല വാർദ്ധക്യ സൂചനകളിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു. മാത്രമല്ല; വിറ്റാമിൻ എ ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണവും നൽകുന്നു.
ചർമ്മത്തിന് ഉത്തമമായ വിറ്റാമിൻ എ സമ്പന്നമായ ഭക്ഷണങ്ങൾ:
തക്കാളി
ചുവന്ന തക്കാളി വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ്. അവ നമ്മുടെ ദൈനംദിന പാചകത്തിൽ ധാരാളം ഉപയോഗിക്കുന്നു. നമ്മുടെ കറികളിൽ അടിസ്ഥാന ഘടകമായി തക്കാളി ചേർക്കുന്നത് കൂടാതെ, നിങ്ങൾക്ക് തക്കാളി സൂപ്പും തക്കാളി ചട്ണിയും ഒക്കെ തയ്യാറാക്കി കഴിക്കാം.
കാരറ്റ്
ഇന്ത്യൻ, അന്താരാഷ്ട്ര പാചകരീതികളിൽ ഒരുപോലെ ഉപയോഗിക്കുന്ന മറ്റൊരു സാധാരണ പച്ചക്കറിയാണ് കാരറ്റ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു കപ്പ് കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന വിറ്റാമിൻ എ ആവശ്യകതയുടെ വലിയൊരു പങ്ക് നൽകും എന്നാണ്.
ചീരയും ഉലുവയും
പച്ച ഇലക്കറികളായ ചീര, ഉലുവ ചീര എന്നിവയിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഈ ഇലക്കറികൾ നിങ്ങളുടെ പതിവ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക, തീർച്ചയായും ഫലങ്ങൾ കാണാൻ സാധിക്കും.
ചുവന്ന കാപ്സിക്കം
കാപ്സിക്കത്തിന്റെ ഈ ഇനം പിസ്സ, പാസ്ത, സാലഡ്, മറ്റ് രുചികരമായ വിഭവങ്ങൾ എന്നിവയിൽ മികച്ച കൂട്ടിച്ചേർക്കലാണ്. അതിനാൽ അടുത്ത തവണ പച്ചക്കറി കടയിൽ നിന്ന് കാപ്സിക്കം എടുക്കുമ്പോൾ അവയുടെ ചുവന്ന തരം വാങ്ങാൻ മറക്കരുത്.
മുട്ടയുടെ മഞ്ഞ
വിറ്റാമിൻ ഡിയെ കൂടാതെ മുട്ടയുടെ മഞ്ഞക്കരു നല്ല അളവിൽ വിറ്റാമിൻ എയും നമുക്ക് നൽകുന്നു, ഇത് നമ്മുടെ ചർമ്മത്തിന് ഉത്തമമാണ്. നല്ല ആരോഗ്യത്തിനും മനോഹരമായ ചർമ്മത്തിനും മിതമായ അളവിൽ മുട്ട കഴിക്കുക.
മത്തങ്ങ
മത്തങ്ങയിൽ ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്ന ഒരുതരം കരോട്ടിനോയ്ഡ് ആയിട്ടുള്ള ആൽഫ കരോട്ടിൻ അടങ്ങിയിരിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കണക്കനുസരിച്ച് 100 ഗ്രാം മത്തങ്ങ കഴിക്കുന്നത് ഒരു വ്യക്തിക്ക് 2100 മൈക്രോഗ്രാം വിറ്റാമിൻ എ നൽകുന്നു.
ബ്രോക്കോളി
കോളിഫ്ളവർ, ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ ഉൾപ്പെടുന്നു. നിങ്ങളുടെ സാലഡ്, പാസ്ത, മിക്സഡ് വെജിറ്റബിൾ കറി, പിസ്സ തുടങ്ങിയവയിലേക്ക് ബ്രൊക്കോളി ചേർക്കുക.
അതിനാൽ, വിറ്റാമിൻ എ സമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെ കുറ്റമറ്റതും സുന്ദരവുമായ ചർമ്മം എളുപ്പം സ്വന്തമാക്കൂ!
സൗന്ദര്യ സംരക്ഷണത്തിന് നെല്ലിക്കാനീര്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : add these vitamin a rich foods in your diet for a healthy skin
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download