Authored by Jibin George | Samayam Malayalam | Updated: 20 May 2023, 1:12 pm
മുൻ കാമുകൻ്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിൻ്റെ പരാതിയിലാണ് കേസെടുത്തത്

ഹൈലൈറ്റ്:
- മുൻ കാമുകൻ്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം.
- ആസിഡ് ആക്രമണം നടത്തിയ യുവതിക്കെതിരെ കേസ്.
- യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയെന്നും പോലീസ്.
യുവതിയുടെ ഭർത്താവിൻ്റെ പരാതിയിലാണ് ആസിഡ് ആക്രമണം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ലിവ് ഇൻ റിലേഷൻഷിപ്പിലായിരിക്കുമ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്തെന്നും ഈ സംഭവത്തിൻ്റെ പ്രതികാരമായിട്ടാണ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് സ്ത്രീ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
15 കാരിയെ നിരന്തരം പീഡനത്തിനിരയാക്കി യുവാവ്
ആസിഡ് ആക്രമണത്തിനൊപ്പം 36കാരനായ യുവാവിൻ്റെ മുൻ കാമുകി കൂടിയായ സ്ത്രീയുടെ ബലാത്സംഗ ആരോപണവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. 2018ലാണ് ബലാത്സംഗത്തിനിരയായതെന്ന് 34കാരിയായ യുവതി വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ഡൽ ഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ യുവതിക്ക് ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക