നെറ്റിയിൽ ഭർത്താവിൻ്റെ പേര് പച്ചകുത്തി യുവതി, വിമർശനവുമായി സോഷ്യൽ മീഡിയ

നെറ്റിയിൽ-ഭർത്താവിൻ്റെ-പേര്-പച്ചകുത്തി-യുവതി,-വിമർശനവുമായി-സോഷ്യൽ-മീഡിയ

ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ബംഗളൂരുവിലുള്ള ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയാണിത്.

TATTOO
ടാറ്റൂ ചെയ്യുന്ന യുവതി (Images: Instagram/kingmakertattoostudio)
വ്യത്യസ്തമായ പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ സ്ഥിരം വൈറലാകാറുണ്ട്. ലൗവ്, ഫ്രണ്ട്ഷിപ്പ് ഒക്കെ ആശയമായി എത്തുന്ന രസകരമായ വീഡിയോകൾ പലപ്പോഴും സമ്മർദ്ദം കുറയ്ക്കാൻ പോലും സഹായിക്കാറുണ്ട്. പക്ഷെ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്നവരും കുറവല്ല എന്നതാണ് മറ്റൊരു സത്യം. ഇത് മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും അതുപോലെ അപകടങ്ങളും ആരും വകവെയ്ക്കാറില്ല എന്നത് മറ്റൊരു സത്യം.


സ്നേഹം പ്രകടിപ്പിക്കാൻ പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. പൂക്കൾ നൽകുന്നു, സർപ്രൈസ് നൽകുന്നു, അല്ലെങ്കിൽ ട്രിപ്പിന് കൊണ്ടു പോകുന്നു എങ്ങനെ പോകും ആ ലിസ്റ്റ്. പക്ഷെ സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോൾ പലരെയും ഞെട്ടിക്കുന്നത്. നെറ്റിയിൽ ഭർത്താവിൻ്റെ പേര് ടാറ്റൂ ചെയ്ത് വൈറലായിരിക്കുകയാണ് ഒരു യുവതി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റൂ സെൻ്ററിൽ നിന്നാണ് ഈ യുവതി ടാറ്റൂ ചെയ്തത്. യഥാർത്ഥ സ്നേഹം എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്ത് വന്നത്. ഭർത്താവിൻ്റെ പേരായ സതീഷാണ് യുവതി പച്ചക്കുത്താൻ പോകുന്നത്.

Also Read: വാർത്ത വായിക്കുന്നതിനിടെ അവതാരികയ്ക്ക് പറ്റിയ അബദ്ധം കണ്ടോ? പൊട്ടിചിരിച്ച് സോഷ്യൽ മീഡിയ

ടാറ്റൂ ചെയ്യുന്നത് ഏറെ വേദനയുള്ള കാര്യമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ ഈ യുവതി നെറ്റിയിൽ എങ്ങനെ ഇത് ചെയ്തു എന്നാണ് പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. കസേരിയിലിരിക്കുന്ന യുവതിയുടെ നെറ്റിയിൽ പേരിൻ്റെ ഒരു സ്റ്റിക്കർ ഒട്ടിച്ച ശേഷം അക്ഷരങ്ങൾ നെറ്റിയിൽ കൃത്യമായി വരുന്നുണ്ടോയെന്ന് ടാറ്റൂ മാസ്റ്റർ നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ യുവതി നെറ്റിയിൽ ടാറ്റൂ ചെയ്തോ ഇല്ലയോയെന്ന് വ്യക്തമല്ല.

സ്നേഹം പ്രകടിപ്പിക്കാൻ ചെയ്തതാണെങ്കിലും പലരും യുവതിയെ വളരെയധികം വിമർശിക്കുന്നുണ്ട്. ബുദ്ധിയുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ഫൈനൽ ഔട്ട് പുട്ട് വരും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടാറ്റൂ കുത്തിയിട്ടില്ല ഇത് പറ്റിക്കാൻ ആണെന്ന തരത്തിലുള്ള കമൻ്റുകളുമെത്തുന്നുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version