ശ്രദ്ധ മോഡൽ കൊലപാതകം; പങ്കാളിയെ വെട്ടിനുറുക്കി തല വലിച്ചെറിഞ്ഞു, കയ്യും കാലും ഫ്രിഡ്ജിൽ

ശ്രദ്ധ-മോഡൽ-കൊലപാതകം;-പങ്കാളിയെ-വെട്ടിനുറുക്കി-തല-വലിച്ചെറിഞ്ഞു,-കയ്യും-കാലും-ഫ്രിഡ്ജിൽ
ഹൈദരാബാദ്: ലിവിംഗ് ടുഗെതർ പങ്കാളിയെ വെട്ടിനുറുക്കി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 55 കാരിയായ യെരം അനുരാധ റെഡ്ഡി സ്ത്രീയെ കൊലപ്പെടുത്തിയ ബി ചന്ദ്ര മോഹനാണ് (48) ബുധനാഴ്ച അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.

അനുജത്തിയെ കൊന്ന് 13 കാരിയും ആൺ സുഹൃത്തും; മൃതദേഹം കഷ്ണങ്ങളാക്കി കത്തിച്ചു
മെയ് 17ന് സ്ത്രീയുടെ അറുത്തുമാറ്റിയ തല മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു തല. മാലിന്യം നീക്കം ചെയ്യാൻ എത്തിയവരാണ് അറുത്തുമാറ്റിയ നിലയിൽ തല കണ്ടെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന മലക്പേട്ട് പോലീസ് പറഞ്ഞു.

ചിട്ടി തട്ടിപ്പ്; ഒരു കോടി രൂപയോളം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു

കേസെടുത്ത് അന്വേഷണം ആരംഭിച്ച മലക്പേട്ട് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ദൃശ്യങ്ങളിൽ സംശയം തോന്നിപ്പിക്കുന്ന നിരവധി പേരെ കണ്ടെത്തി. ദൃശ്യങ്ങളിൽ ചന്ദ്ര മോഹനും ഉൾപ്പെട്ടിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ത്രീയെ കൊലപ്പെടുത്തി ശരീരം കഷണങ്ങാക്കുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. കൈകാലുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അറുത്തുമാറ്റിയ തല പ്രതി മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉപേക്ഷിക്കുന്നതിനായി ശരീരം സ്യൂട്ട്കേസിൽ സൂക്ഷിക്കുകയും ചെയ്തു. ശരീഭാഗങ്ങൾ പലയിടത്തും ഉപേക്ഷിക്കുകയും ചെയ്തു.

മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാതിരിക്കാൻ ക്ലീനിംഗ് ഉപകരണങ്ങളും പെർഫ്യൂമും ഉപയോഗിച്ചു. സ്ത്രീയുടെ മൊബൈൽ ഫോൺ കൈവശപ്പെടുത്തിയ പ്രതി സ്ത്രീ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കാൻ പരിചയമുള്ളവർക്ക് ആ ഫോണിൽ നിന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചന്ദ്ര മോഹനും യെരം അനുരാധ റെഡ്ഡിയും തമ്മിൽ 15 വർഷത്തെ പരിചയമുണ്ട്. ഈ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതി സ്ത്രീയെ വീടിൻ്റെ താഴത്തെ നിലയിൽ താമസിപ്പിച്ചിരുന്നു. 2018 മുതൽ പ്രതി അനുരാധയിൽ നിന്ന് പണം വാങ്ങിയിരുന്നു. ഏകദേശം ഏഴ് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഈ പണം തിരികെ നൽകാൻ അനുരാധ ആവശ്യപ്പെട്ടെങ്കിലും ചന്ദ്രമോഹനൻ പണം മടക്കി നൽകിയില്ല. പണം ആവശ്യപ്പെട്ട് സ്ത്രീ പതിവായി രംഗത്തുവന്നതോടെ പ്രകോപിതനായ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

‘ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തു’; പ്രതികാരമായി ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം, യുവതിക്കെതിരെ കേസ്
എട്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നതെന്ന് ഹൈദരാബാദ് സൗത്ത് ഈസ്റ്റ് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സിഎച്ച് രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് പോലീസ് പറഞ്ഞു. ഡൽഹിയിലെ ശ്രദ്ധ വാക്കറിന്റെ സമാനമായ കൊലപാതകമാണ് ഹൈദരാബാദിലുമുണ്ടായത്. രണ്ടിടത്തും ലിവിംഗ് ടുഗെതർ പങ്കാളിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

Read Latest National News and Malayalam News

Exit mobile version