Edited by Jibin George | Samayam Malayalam | Updated: 1 Jun 2023, 12:17 pm
ഒപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ബന്ധുകൂടിയായ പതിനേഴുകാരൻ അറസ്റ്റിൽ. കിഴക്കൻ. ഡൽഹിയിലെ ലക്ഷമി നഗറിലാണ് ആൺകുട്ടി പിടിയിലായത്

ഹൈലൈറ്റ്:
- പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി.
- ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ 17കാരൻ അറസ്റ്റിൽ.
- ആൺകുട്ടിയും പെൺകുട്ടിയും ബന്ധുക്കളാണ്.
ബംഗാൾ സ്വദേശിയായ ആൺകുട്ടിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മാസങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 25ന് ഇരുവരും പശ്ചിമ ബംഗാളിൽ വെച്ച് ‘നിക്കാഹ്’ ചെയ്തിരുന്നതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ എത്തിയ ഇരുവരും വെസ്റ്റ് ജവഹർ പാർക്കിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൂന്ന് ആഴ്ചയോളം കിണറിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ആൺകുട്ടിയും പെൺകുട്ടിയും ബന്ധുക്കളാണ്. ഇരുവരും തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിയപ്പോൽ ആശുപത്രി അധികൃതർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒപ്പമുള്ളത് ഭർത്താവാണെന്ന് അറിയിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
പതിനേഴുകാരനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. കൗൺസിലിങ്ങിനും വൈദ്യപരിശോധനയ്ക്കും ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പതിനേഴുകാരനെ ചൊവ്വാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക