Moral Policing in Mangalore: മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം; മൂന്നുപേർക്ക് പരിക്ക്

moral-policing-in-mangalore:-മംഗളൂരുവിൽ-മലയാളി-വിദ്യാർഥികൾക്കുനേരെ-സദാചാര-ആക്രമണം;-മൂന്നുപേർക്ക്-പരിക്ക്

Authored by Deepu Divakaran | Samayam Malayalam | Updated: 2 Jun 2023, 7:46 am

മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം. സോമേശ്വർ ബീച്ചിലാണ് അക്രമമുണ്ടായത്. മൂന്നുആൺകുട്ടികൾക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Moral Policing in Mangalore: മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ഹൈലൈറ്റ്:

  • മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം.
  • മംഗളൂരുവിലെ സോമേശ്വർ ബീച്ചിലാണ് സംഭവം.
  • മൂന്നു മലയാളി വിദ്യാർഥികൾക്കു പരിക്കേറ്റു.
മംഗളൂരു: മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ സോമേശ്വർ ബീച്ചിലാണ് സംഭവം. മൂന്നു മലയാളി വിദ്യാർഥികൾക്കു പരിക്കേറ്റു. ഇവരെ ദെർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂന്നു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും ഉൾപ്പെടുന്ന ആറംഗ സംഘമാണ് സോമേശ്വർ ബീച്ചിൽ എത്തിയത്. ഇതിനിടെ ഇവരെ പിന്തുടർന്ന ഒരു സംഘം വിദ്യാർഥികളുടെ പേരും ഏതു മതക്കാരാണെന്നും ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സംഘം ആൺകുട്ടികളെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികളെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മൂന്ന് ആഴ്ചയോളം കിണറിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മൂന്നു ആൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ ദെർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്നവരാണ് ആറു വിദ്യാർഥികളും. പെൺകുട്ടികളും മലയാളികളാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നു പോലീസ് കമ്മീഷണർ കുൽദീപ് കുമാർ പറഞ്ഞു. അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സോമേശ്വർ ബീച്ചിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.

പുരുഷവേഷം ധരിച്ചു ഭർതൃമാതാവിനെ അടിച്ചുകൊന്നു, പിന്നീട് മഹാലക്ഷ്മിയുടെ ‘അഭിനയം’; കുടുക്കിയത് ട്രാക്ക് സ്യൂട്ട്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version