ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ഖത്തറില്‍-കോവിഡ്-നിയന്ത്രണങ്ങളില്‍-ഇളവ്

ദോഹ>  കോവിഡ് കേസുകള്‍ കുറഞ്ഞ പാശ്ചാത്തലത്തില്‍ ഖത്തറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തീയേറ്ററുകള്‍, പബ്ലിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ് പാലറുകള്‍ എന്നിവ വീണ്ടും തുറന്നു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. സാധാരണ ശേഷിയുടെ 30 ശതമാനം പേരെയേ അനുവദിക്കൂ. ഇതിലെ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണം.

പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത പരമാവധി അഞ്ചു പേരുടെ ഒത്തുചേരല്‍ വീടുകളിലും മജ്‌ലിസുകളിലും അനുവദനീയമാണ്. അതേസമയം 10 പേരുടെ ഒത്തുചേരല്‍ പുറത്തും അനുവദിച്ചു. ദോഹ മെട്രോ, കര്‍വ ബസുകള്‍ എന്നിവ വെള്ളി, ശനി അടക്കം എല്ലാ ദിവസങ്ങളിലും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. 30 ശതമാനം ശേഷിയില്‍ റസ്റ്ററോണ്ടുകള്‍ക്ക് പ്രവര്‍ത്തിക്കാം.

പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ അഞ്ച് ആളുകളുള്ള ചെറിയ ഗ്രൂപ്പുകള്‍ക്കും ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും പ്രവേശനം ഉണ്ടാകും. സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളില്‍ അമ്പതുശതമാനം ജീവനക്കാര്‍ക്ക് ഹാജരാകും. ബിസിനസ് യോഗങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച 15 പേരെ െവച്ച് ചേരാം. ടൂര്‍ണമെന്റുകളില്‍ വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം

വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വകാര്യ പരിശീലന കേന്ദ്രങ്ങളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. അതുപോലെ, എല്ലാ ജീവനക്കാര്‍ക്കും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ 30 ശതമാനം ശേഷിയില്‍ നഴ്‌സറികള്‍ക്കും പ്രവര്‍ത്തിക്കാം. പള്ളികളില്‍ തുടര്‍ന്നും 12 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

സ്ത്രീകളുടെ നമസ്‌കാര ഇടങ്ങളും അടഞ്ഞുതെന്ന കിടക്കും. വിവാഹ ചടങ്ങുകള്‍ക്ക്ുള്ള നിരോധനം തുടരും.  
മൂന്ന് ആഴ്ചകള്‍ നീളുന്ന നാലു ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കും. രണ്ടാംഘട്ട നിയന്ത്രണങ്ങള്‍ നീക്കല്‍ ജൂണ്‍ 18 മുതലും മൂന്നാംഘട്ടം ജൂൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 നും നടപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version