‘എന്റെ ഭാര്യയെ കുറേ ആളുകൾ ചേർന്ന് വിവസ്ത്രയാക്കി ആക്രമിച്ചു’; പരാതി പറഞ്ഞപ്പോൾ അതിശയോക്തിയെന്ന് പോലീസ്; വീഡിയോയുമായി ജവാൻ

‘എന്റെ-ഭാര്യയെ-കുറേ-ആളുകൾ-ചേർന്ന്-വിവസ്ത്രയാക്കി-ആക്രമിച്ചു’;-പരാതി-പറഞ്ഞപ്പോൾ-അതിശയോക്തിയെന്ന്-പോലീസ്;-വീഡിയോയുമായി-ജവാൻ
ചെന്നൈ: തന്റെ ഭാര്യയെ ഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രയാക്കി മർദ്ദിച്ചുവെന്ന് ആരോപിച്ച് സൈനികൻ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നിന്നുമാണ് ഇത്തരത്തിൽ സംഭവമുണ്ടായിരിക്കുന്നത്. കശ്മീരിൽ നിന്നുമാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ജവാൻ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Also Read : എനിക്ക് വിശക്കുന്നു, എന്‍റെ അമ്മ മരിച്ചുപോയി; രക്ഷപെട്ട പാടേ അവർ പറഞ്ഞ വാക്കുകൾ; ശ്വാസം നിലയ്ക്കും മുമ്പേ അമ്മ കാട്ടിയ വഴിയേ നടന്ന നാല് കുഞ്ഞുങ്ങൾ

നൂറിലധികം ആളുകൾ ചേർന്ന് ഭാര്യയുടെ കടയിലേക്ക് എത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. വിരമിച്ച സൈനികോദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജരാണ് ഹവിൽദാർ പ്രഭാകരന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ പടവേട് ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ് ജോലി ചെയ്യുന്നത്. വീഡിയോ പുറത്തുവന്ന് വൈകാതെ തന്നെ നിരവധിയാളുകൾ പങ്കുവച്ചിട്ടുണ്ട്.

വിധവകളായ 13 സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഇതെന്ത് ലോകമാണിത്? കശ്മീരിൽ കാവൽ നിൽക്കുന്ന ഒരു സൈനികന് തമിഴ്നാട്ടിൽ ജീവിക്കുന്ന തന്റെ ഭാര്യയുടെ സുരക്ഷയ്ക്കായി മുട്ടുകുത്തേണ്ടി വളരെ മോശമായ ഒരു അവസ്ഥയാണ്. എന്ന് പറഞ്ഞാണ് വീഡിയോ ട്വീറ്റ് ചെയ്യുന്നത്.

‘ഒരു സൈനികന്റെ ഭാര്യയെ പ്രാദേശിക ഗുണ്ടകൾ ചേർന്ന് വളരെ മോശമായ നിലയിൽ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അവരെ വെല്ലൂരുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാൻ അവരുമായി നേരിട്ട് സംസാരിച്ചു. കടത്ത വേദനയിലും മാനസികാഘാതത്തിലുമാണ്.’ ത്യാഗരാജൻ ട്വീറ്റിൽ പറയുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

‘എന്റെ ഭാര്യ ഒരു സ്ഥലത്ത് കട പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. 120 പേരോളം ചേർന്ന് അവളെ മർദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ എസ്പിക്ക് നിവേദനം അയച്ചിട്ടുണ്ട്, അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഡിജിപി സാർ ദയവായി സഹായിക്കൂ. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു’ എന്നുമാണ് വീഡിയോയിൽ സൈനികൻ പറയുന്നു.

അതേസമയം, പോലീസ് സംഭവത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കാണ്ഡവാസൽ പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ സൈനികൻ പറയുന്ന കാര്യങ്ങൾ ഇരട്ടിപ്പിച്ചാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്.

സൈനിക ഉദ്യോഗസ്ഥന്റെ വീഡിയോയിൽ വിശദീകരണവുമായി സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് പ്രതികരിച്ചിട്ടുണ്ട്. വിഷയത്തിൽ പോലീസുമായി ബന്ധപ്പെട്ടുവെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നും വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Also Read : റാംപ് വാക്കിനിടെ മോഡലിന്റെ ദേഹത്തേക്ക് ഇരുമ്പ് തൂൺ പതിച്ചു; ദാരുണാന്ത്യം

ഫീൽഡ് ഏരിയകളിൽ വിന്യസിച്ചിരിക്കുന്ന സൈനികരിൽ നിന്ന് അകന്ന് കഴിയുന്ന കുടുംബങ്ങളുടെ ക്ഷേമത്തിന് ഇന്ത്യൻ ആർമി വലിയ മുൻഗണന നൽകുന്നു. ഈ സാഹചര്യത്തിൽ, പ്രാദേശിക സൈനിക അധികാരികൾ കുടുംബങ്ങളിലേക്ക് എത്തിച്ചേരുകയും സൈനികന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സിവിൽ പോലീസ് ഉൾപ്പെടെയുള്ള സിവിൽ അഡ്മിനിസ്ട്രേഷനുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു. കുടുംബത്തിന്റെ സുരക്ഷ പോലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു.

Read Latest National News and Malayalam News

Exit mobile version