Ken Sunny | Samayam Malayalam | Updated: 15 Jul 2021, 07:32:00 PM
ലൂസിയാന സ്വദേശിയായ 26 വയസുള്ള ജിമ്മി ഇവാൻ ജെന്നിംഗ്സിൻ്റെ ക്ഷമ നശിച്ചത് രണ്ട് കാർ കൂട്ടിയിടിച്ച് രണ്ട് മണിക്കൂറിലധികം ട്രാഫിക് ജാമിൽ കുടുങ്ങിയതോടെയാണ്. ഒടുവിൽ ചീങ്കണ്ണിയുള്ള പുഴയിലേക്ക് ഒന്ന് ‘ചിൽ’ എടുത്തു ചാടി കക്ഷി.
PC: Facebook
ഹൈലൈറ്റ്:
- വിരസത ഒഴിവാക്കാൻ തൊട്ടടുത്തുള്ള അച്ചഫലായ ബേസിൻ ബ്രിഡ് നദിയിലേക്ക് പാലത്തിൽ നിന്നും എടുത്തു ചാടി ജിമ്മി.
- ലക്‌ഷ്യം പുഴയിൽ ഒന്ന് നീന്തി മനസ്സും ശരീരവും തണുപ്പിച്ച് തിരികെ കേറണം.
- ജിമ്മിയ്ക്ക് യഥാർത്ഥത്തിൽ പുഴയിൽ ചീങ്കണ്ണികൾ ഉള്ള കാര്യം അറിയില്ലായിരുന്നു.
നിങ്ങളൊരു യാത്ര പോവുകയാണ്. ഇടയ്ക്ക് വച്ച് വലിയ ട്രാഫിക് ജാം. മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം മുന്നോട്ട് പോകുന്നില്ല. നിങ്ങൾ എന്ത് ചെയ്യും? എന്ത് ചെയ്യാൻ, രണ്ട് പ്രാവശ്യം ഹോൺ മുഴക്കിയ ശേഷം ട്രാഫിക് ശരിയാവാൻ കാത്തിരിക്കും എന്നാകും പലരുടെയും ഉത്തരം. എന്നാൽ അമേരിക്കയിലെ ജിമ്മി ഇവാൻ ജെന്നിങ്‌സ് എന്ന് പേരുള്ള യുവാവ് എന്ത് ചെയ്യുമെന്നോ? ചീങ്കണ്ണിയുള്ള പുഴയിലേക്ക് ഒന്ന് ‘ചിൽ’ ആവാൻ ചാടും.
ലൂസിയാന സ്വദേശിയായ 26 വയസുള്ള ജിമ്മി ഇവാൻ ജെന്നിംഗ്സിൻ്റെ ക്ഷമ നശിച്ചത് രണ്ട് കാർ കൂട്ടിയിടിച്ച് രണ്ട് മണിക്കൂറിലധികം ട്രാഫിക് ജാമിൽ കുടുങ്ങിയതോടെയാണ്. വിരസത ഒഴിവാക്കാൻ തൊട്ടടുത്തുള്ള അച്ചഫലായ ബേസിൻ ബ്രിഡ് നദിയിലേക്ക് പാലത്തിൽ നിന്നും എടുത്തു ചാടി ജിമ്മി. ലക്‌ഷ്യം പുഴയിൽ ഒന്ന് നീന്തി മനസ്സും ശരീരവും തണുപ്പിച്ച് തിരികെ കേറണം.
“ഞാൻ വണ്ടിയുടെ അകത്ത് ബോറടിച്ചിരിക്കയായിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ പുഴ. പാലത്തിൽ നിന്നും അധികം താഴ്ചയില്ല എന്ന് തോന്നിയപ്പോൾ എടുത്തു ചാടാൻ തോന്നി. ഓടിവന്ന് പാലത്തിൽ നിന്നും എടുത്തു ചാടിയതോടെ ‘ഓ എന്റെ ദൈവമേ, ഇതാണ് വിഡ്ഡിത്തം നിറഞ്ഞ ആശയം’ എന്ന് ഞാൻ പറഞ്ഞു” ജിമ്മി ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു. പൂർണമായി വസ്ത്രം ധരിച്ച് പുഴയിലേക്ക് എടുത്തു ചാടിയ ജിമ്മിയ്ക്ക് യഥാർത്ഥത്തിൽ പുഴയിൽ ചീങ്കണ്ണികൾ ഉള്ള കാര്യം അറിയില്ലായിരുന്നു.
“ഞാൻ ജീവിതം ആഘോഷിക്കുകയാണ്. നിരവധി പേർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിനിമകളിൽ ഇത് ഞാൻ സ്ഥിരം കാണുന്നതാണ്. അതാണ് പ്രചോദനം”, ജിമ്മി പറയുന്നു. ഒടുവിൽ ജിമ്മി പുഴയുടെ തീരത്തേക്ക് നീന്തുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തു. കാട്ടിലേക്ക് അതിക്രമിച്ച് കയറിയതിന് ജിമ്മിക്കെതിരെ കേസ് എടുത്തതായി ന്റ് മാർട്ടിൻ പാരിഷ് ഷെരീഫ് ഓഫീസ് അറിയിച്ചു. ചീങ്കണ്ണിയുള്ള പുഴയാണ് എന്ന് മനസ്സിലാക്കിയതോടെ “ഞാൻ ചെയ്‌തത് ചെയ്തത് ഭ്രാന്തായിരുന്നു. ചീങ്കണ്ണിയുള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്” എന്ന് ജിമ്മി പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man jumps into river full of alligators due to boredom in traffic
Malayalam News from malayalam.samayam.com, TIL Network