പ്രസിദ്ധ ഹാസ്യ ടെലിവിഷൻ താരം ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചു

പ്രസിദ്ധ-ഹാസ്യ-ടെലിവിഷൻ-താരം-ഫേസ്ബുക്ക്-ലൈവിൽ-വന്ന്-ആത്മഹത്യക്ക്-ശ്രമിച്ചു
മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ താരം കപിൽ ശർമഷോയുടെ മുൻ സഹനടൻ തീർത്ഥാനന്ദ റാവു ഫേസ്ബുക്ക് ലൈവിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൻ്റെ ഒപ്പം താമസിച്ചിരുന്ന യുവതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read : ലണ്ടനിൽ വച്ച് പ്രവാസി വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടു; അക്രമി ബ്രസീലിയൻ വംശജൻ

തനിക്കെതിരെ ലിവ് ഇൻ പങ്കാളി “ബ്ലാക്ക്‌മെയിൽ”, “കൊള്ളയടിക്കൽ” എന്നീ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് പറഞ്ഞാണ് തീർത്ഥാനന്ദ റാവു തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പേരാമ്പ്ര ടൗണിലെ തീ അണച്ചത് കഠിന പരിശ്രമത്തിനൊടുവിൽ

ലൈവിനിടെ ഇയാൾ കീടനാശിനി കുപ്പിയിൽ നിന്നുള്ള കുറച്ച് ദ്രാവകം കുടിക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ തത്സമയം കണ്ടുകൊണ്ടിരുന്ന യുവാവിന്റെ സുഹൃത്തുക്കളാണ് വീട്ടിലെത്തി റാവുവിനെ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.

തങ്ങൾ ചെന്നപ്പോൾ ഇയാൾ അബോധാവസ്ഥയിൽ ആയിരുന്നുവെന്നും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ഒക്‌ടോബർ മാസം മുതൽ തനിക്ക് യുവതിയുമായി ബന്ധമുണ്ടെന്നും തന്റെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്നും റാവു കുറ്റപ്പെടുത്തി.

അവൾ തനിക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്യുകയും വിവാഹം കഴിക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും താൻ വലിയ കടബാധ്യതയിലാണെന്നും അദ്ദേഹം ആരോപിച്ചു.

“ഈ സ്ത്രീ കാരണം എനിക്ക് 3-4 ലക്ഷം രൂപയുടെ കടമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ അവളെ എനിക്കറിയാം. അവൾ എനിക്കെതിരെ ഭയന്ദറിൽ പോലീസിൽ പരാതി നൽകിയിരുന്നു, എന്ത് കാരണത്താലാണ് എനിക്കറിയില്ല. അപ്പോൾ അവൾ എന്നെ വിളിച്ച് കാണണമെന്ന് പറയുമായിരുന്നു,” തീർത്ഥാനന്ദ് വീഡിയോയിൽ പറഞ്ഞു.

നിലവിലെ തന്റെ സാമ്പത്തികാവസ്ഥയ്ക്കും വൈകാരികവുമായ അവസ്ഥയ്ക്കും ഉത്തരവാദി സ്ത്രീയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read : അറസ്റ്റിന് പിന്നാലെയുള്ള ഹൃദയാഘാതം; ഹൃദയത്തിൽ 3 ബ്ലോക്ക്, ഗുരുതരാവസ്ഥയിലെന്ന് തമിഴ്നാട് ഡോക്ടർമാർ

റാവും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്രമുഖ ഹിന്ദി ടെലിവിഷൻ താരമായ കപിൽ ശർ‍മയ്ക്കൊപ്പം കോമഡി സർക്കസ് കെ അജൂബ് എന്ന പരിപാടിയിലാണ് തീർത്ഥാനന്ദ റാവു അഭിനയിച്ചിരുന്നത്.

Read Latest National News and Malayalam News

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056, 9152987821

Exit mobile version