‘സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കും’; ടെറസിൽ നിന്ന് സ്വയംഭോഗവും നഗ്നതാ പ്രദർശനവും, അജ്ഞാതനായി അന്വേഷണം

‘സ്ത്രീകളുടെ-അടിവസ്ത്രം-മോഷ്ടിക്കും’;-ടെറസിൽ-നിന്ന്-സ്വയംഭോഗവും-നഗ്നതാ-പ്രദർശനവും,-അജ്ഞാതനായി-അന്വേഷണം

‘സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കും’; ടെറസിൽ നിന്ന് സ്വയംഭോഗവും നഗ്നതാ പ്രദർശനവും, അജ്ഞാതനായി അന്വേഷണം

Edited by Jibin George | Samayam Malayalam | Updated: 15 Jun 2023, 6:58 pm

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ അജ്ഞാതനായി പോലീസ് അന്വേഷണം. വീഡിയോ ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം

Stealing Women's Underwear
പ്രതീകാത്മക ചിത്രം. Photo: pexels

ഹൈലൈറ്റ്:

  • സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത് പതിവാക്കിയ അജ്ഞാതനായി അന്വേഷണം.
  • വാടകയ്ക്ക് വീട് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിൽ എത്തുന്നത്.
  • പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ്.
ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത് പതിവാക്കിയ അജ്ഞാതനായി അന്വേഷണം. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങിയതോടെ രാജഗോപാൽനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

‘മണൽക്കടത്ത് കേസിലെ പ്രതിയെ അന്വേഷിച്ചെത്തി, വീട്ടിൽ എയർഗൺ അടക്കം രണ്ട് തോക്കുകൾ’; ഒരാൾ അറസ്റ്റിൽ
വാടക വീടുകൾ അന്വേഷിക്കാനെന്ന വ്യാജേനെ വീടുകളിൽ എത്തുന്ന പ്രതി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു. സ്ത്രീകൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇയാൾ വീടുകളിൽ എത്തുന്നത്. വീടുകളുടെ ടെറസിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതായും സ്വയംഭോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതായി പോലീസിന് ലഭിച്ച പരാതികളിൽ പറയുന്നുണ്ട്. സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

ഉദ്ഘാടനച്ചടങ്ങിൽ എത്താത്ത കുടുംബശ്രീ അംഗങ്ങൾക്ക് പിഴ

വാടകയ്ക്ക് വീട് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിൽ എത്തുന്നതെന്ന് പോലീസ് പറഞ്ഞു. വീടുകളിലെത്തുന്ന പ്രതി കൂടുതൽ സമയം ശുചിമുറികളിൽ ചെലവഴിക്കുകയും ഇവിടെ അലക്കാനോ ഉണക്കാനോ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ കൈക്കലാക്കുകയും ചെയ്യും. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇയാൾ എത്തുന്നതെന്നും പോലീസ് പറഞ്ഞു.

പകൽ സമയത്ത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് പ്രതി എത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷിച്ചെത്തുന്ന വീടുകളുടെ പുറകുവശത്ത് എത്തുകയും അവിടെ സൂക്ഷിച്ചിരിക്കുന്ന അടിവസ്ത്രങ്ങളും പ്രതി കൈക്കലാക്കുകയും ചെയ്യും. അടിവസ്ത്രങ്ങളും ബ്ലൗസുമാണ് കൂടുതലായി മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രസിദ്ധ ഹാസ്യ ടെലിവിഷൻ താരം ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചു
പ്രദേശവാസികളിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് പരാതിക്ക് അടിസ്ഥാനമായത്. വീടിനോട് ചേർന്ന ഭാഗത്ത് കഴുകാൻ സൂക്ഷിച്ചിരുന്ന ഒരു ബ്ലൗസ് പ്രതി എടുക്കുന്നതാണ് ഫോണിൽ പകർത്തിയത്. പോലീസിന് നൽകിയ ഈ വീഡിയോ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്തതോടെ സമാന പരാതികളുമായി കൂടുതൽ പേർ രംഗത്ത് എത്തുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു പ്രദേശത്ത് നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Read Latest National News and Malayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version