ഡൽഹിയിൽ വെടിവയ്പ്പ്; രണ്ട് യുവതികൾ കൊല്ലപ്പെട്ടു; വീഡിയോ പുറത്ത്

ഡൽഹിയിൽ-വെടിവയ്പ്പ്;-രണ്ട്-യുവതികൾ-കൊല്ലപ്പെട്ടു;-വീഡിയോ-പുറത്ത്

ഡൽഹിയിൽ വെടിവയ്പ്പ്; രണ്ട് യുവതികൾ കൊല്ലപ്പെട്ടു; വീഡിയോ പുറത്ത്

ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇരുപത്തൊണമ്പതും, മുപ്പതും വയസുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് പോലീസ്

Rk puram firing
ആർകെ പുരത്ത് വെടിവയ്പ്പുണ്ടായ സ്ഥലത്ത് നാട്ടുകാർ

ഹൈലൈറ്റ്:

  • ഡൽഹിയിൽ വെടിവയ്പ്പ്
  • രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
  • സംഭവം ആർകെ പുരത്ത്
ന്യൂഡൽഹി: ഡൽഹിയെ ആർകെ പുരത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് യുവതികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ അംബേദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ എസ്ജെ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

വെടിവയ്പ്പ് ഉണ്ടായെന്ന വിവരമറിഞ്ഞയുടൻ ആർകെ പുരം സ്റ്റേഷനിൽ നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഗുതരമായി പരിക്കേറ്റ സ്ത്രീകളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് എന്നാണ് പ്രാഥമിക വിവരം.

Also Read : ഫ്ലാറ്റിൽ 4 മലയാളികൾ, 20കാരൻ ലണ്ടനിലെത്തിയത് വിദ്യാർഥി വിസയിൽ; അരവിന്ദനെ കൊന്നത് വാക്കുതർക്കത്തെ തുടർന്നോ?

പോറോട്ട തരാൻ വെെകി മർദ്ദനം | Parotta

രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി രണ്ട് പേർ തമ്മിലുണ്ടായ തർക്കം കുംബംവഴക്കിൽ എത്തുകയായിരുന്നു. ഇതിനൊടുവിലാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രതികൾ ഒളിവിലാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെ തേടിയാണ് അക്രമികൾ എത്തിയതെന്നാണ് വിവരം.
Also Read : മഴ ശക്തമാകും, ഇന്ന് യെല്ലോ അലേർട്ട് ഈ 5 ജില്ലകളിൽ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

ആർകെ പുരം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ വെടിവയ്പ്പിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version