ശരീരഭാരം കുറയ്ക്കാന്‍ ജോഗിംഗ് ആണോ അതോ ഓടുന്നതാണോ ഏറ്റവും നല്ലത്?

ശരീരഭാരം-കുറയ്ക്കാന്‍-ജോഗിംഗ്-ആണോ-അതോ-ഓടുന്നതാണോ-ഏറ്റവും-നല്ലത്?
വളരെ പെട്ടെന്ന് നേടിയെടുക്കാന്‍ സാധിക്കാത്ത ഒരു കാര്യമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി പലരും പലരീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ചിലര്‍ എന്നും രാവിലെ നടക്കാന്‍ പോകും. ചിലര്‍ ജോഗിംഗ് ചെയ്യും. അല്ലെങ്കില്‍ ചിലര്‍ എന്നും രാവിലെ, അല്ലെങ്കില്‍ വൈകീട്ട് കുറച്ച് റൗണ്ട് ഓടും. എന്നാല്‍, ഇതില്‍ ഏതാണ് നല്ലത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം ഉണ്ടായിരിക്കുകയില്ല.

ചിലര്‍ പറയും ജോഗിംഗ് ആണ് നല്ലത് എന്ന്. എന്നാല്‍, ചിലര്‍ പറയും എന്നും കുറച്ച് റൗണ്ട് ഓടുന്നത് വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം പെട്ടെന്ന് കുറയാന്‍ സഹായിക്കുന്നവയാണെന്ന്. സത്യത്തില്‍ ഇതില്‍ ഏതാണ് നല്ലത് എന്ന് നോക്കാം.

വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന ഫുള്‍ബോഡി വര്‍ക്കൗട്ടുകള്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ സത്യത്തില്‍ ജോഗിംഗ് ആേേണാ അതോ ഓടുന്നതാണോ നല്ലത് എന്ന് ചോദിച്ചാല്‍ രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട് എന്ന് മാത്രമാണ് പറയാന്‍ സാധിക്കുക. തടി കുറയ്ക്കാന്‍ ഒരാള്‍ ദിവസേന ഓടുകയാണെങ്കില്‍ ഇതിന് നല്ലപോലെ ഊര്‍ജം അനിവാര്യമാണ്.

നമ്മളുടെ ശരീരത്തിന് നല്ലപോലെ പ്രഷര്‍ കൊടുത്താല്‍ മാത്രമാണ് ഓടാന്‍ സാധിക്കുക. നല്ല ആരോഗ്യമുള്ള വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് നല്ല ഫിറ്റായിരിക്കുന്നവര്‍ക്കും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നവര്‍ക്കും ഓടുന്നത് നല്ലതാണ്.

എന്നാല്‍, ജോഗിംഗിലേയ്ക്ക് വരുമ്പോള്‍ ഓടുന്നത് പോലെ അത്ര ബുദ്ധിമുട്ട് നമ്മള്‍ക്ക് അനുഭവപ്പെടില്ല. ശരീരത്തിലേയ്ക്ക് അമിതമായിട്ടുള്ള ഭാരം എത്താതിരിക്കുന്നു. വളരെ ലളിതമായിട്ടുള്ള മൂവ്‌മെന്റ്‌സ് മാത്രമാണ് ഇതില്‍ വരുന്നത്.

എങ്ങിനെ തിരഞ്ഞെടുക്കാം

ശരീരഭാരം കുറയ്ക്കാന്‍ ഓടുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ ജോഗിംഗ് അല്ലെങ്കില്‍ ഓട്ടം ഇതില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഓടുന്നതാണെങ്കില്‍ വേഗത്തില്‍ കുറേയധികം കലോറി ശരീരത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് വയര്‍ കുറയ്്കാനും അതുപോലെ, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

ജോഗിംഗ് വയറും തടിയും കുറയ്ക്കാന്‍ നല്ലതുതന്നെ. എന്നാല്‍, നിങ്ങള്‍ എത്രത്തോളം സമയം ഇതിനായി നീക്കി വെക്കുന്നു എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്.

ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ക്ക് വേണമെങ്കില്‍ ജോഗിംഗ് ചെയ്ത് തുടങ്ങി…പിന്നീട് സാവധാനത്തില്‍ ഓടുന്നത് ശീലമാക്കാവുന്നതാണ്. അതുപോലെ തന്നെ, ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും നിങ്ങളുടെ ആരോഗ്യവും പരിഗണിക്കണം. നല്ല ആരോഗ്യമുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അതിനനുസരിച്ച് വ്യായാമം തിരഞ്ഞെടുക്കാം. അതുപോലെ, നിങ്ങളുടെ ഫിറ്റ്‌നസ്സ് കോച്ചിന്റെ അടുത്ത് നിന്നും അഭിപ്രായങ്ങള്‍ തേടുന്നതും നല്ലതാണ്.

അതുപോലെ, ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും നമ്മളുടെ ബോഡിയെ അതിനായി സജ്ജീകരിക്കണം. ഇതിനായി നിങ്ങള്‍ക്ക് വാം അപ്പ് ചെയ്യാവുന്നതാണ്. അതുപോലെ, വ്യായാമത്തിനിടയില്‍ അമിതമായി വെള്ളം കുടിക്കരുത്. കുറച്ച് കുറച്ച് വീതം നിങ്ങള്‍ക്ക് വെള്ളം കുടിക്കാവുന്നതാണ്.

വിവിധ തരത്തിലുള്ള യോഗാസനകളും അതിന്റെ ഗുണവും
ചില സത്യങ്ങള്‍

ചിലര്‍ ശരീരഭാരം കുറയ്ക്കാനായി ഹെവി വര്‍ക്കൗട്ട് എടുക്കും. എന്നാല്‍ അതിനനുസരിച്ച് ആഹാരം കഴിക്കുകയില്ല. ഇത്തരം പ്രവണത തുടര്‍ന്നാല്‍ പേശികള്‍ ലൂസാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഇത് ഒരിക്കലും ഹെല്‍ത്തിയായിട്ടുള്ള ഒരു വര്‍ക്കൗട്ട് രീതിയല്ല.

ഏതൊരു വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ കൂടേയും പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ എടുക്കാന്‍ മറക്കരുത്. എന്നാല്‍ മാത്രമാണ് നമ്മളുടെ പേശികള്‍ക്ക് കൃത്യമായ ആരോഗ്യം കൈവരിക്കാന്‍ സാധിക്കുക.

Exit mobile version