ഹൈലൈറ്റ്:
- മകളെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി.
- കാസർകോട് സ്വദേശി കോഴിക്കോട് അറസ്‌റ്റിൽ.
- പെൺകുട്ടി അഞ്ച് മാസം ഗർഭിണി.
കാസർകോട്: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ പിതാവ് അറസ്‌റ്റിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശിയായ 40കാരനെയാണ് കോഴിക്കോട്ട് നിന്നും പിടികൂടിയത്.
15 വയസുകാരിയായ മകളെ പ്രതി നിരവധി പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കാഞ്ഞങ്ങാട്ടെ ഹോസ്‌റ്റലിൽ താമസിച്ചിരുന്നു കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ അധികൃതർ അമ്മയെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായി. ഇതിനിടെ ഗർഭം അലസിപ്പിക്കാൻ പിതാവ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കുട്ടിയുടെ സാഹചര്യം മനസിലാക്കിയ ഡോക്‌ടർ പോലീസിൽ വിവരമറിയിച്ചതോടെ പിതാവ് ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട്ടെ ഒരു കൊവിഡ്-19 പ്രതിരോധ ക്യാമ്പിൽ നിന്നും പ്രതിയെ പോലീസ് പിടികൂടി. തെരുവിൽ അലഞ്ഞ് നടക്കുന്നവരെ പാർപ്പിച്ചിരുന്ന ക്യാമ്പിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കോഴിക്കോട്ടെ ഒരു ഹോട്ടലിൽ പ്രതി ജോലി ചെയ്‌തിരുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞതാണ് പോലീസിന് സഹായമായത്. സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യാതിരുന്നതും പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും പ്രതിയെ കണ്ടെത്തുന്നത് വൈകാൻ കാരണമായെന്ന് പോലീസ് പറഞ്ഞു. കുട്ടി പലതവണ പീഡനത്തിനിരയായെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊവിഡ് രോഗ നിരക്ക് കുറഞ്ഞു… ലോക്ക് ഡൗണിനെയും പോലീസിനെയും പേടിയില്ലാതെ ജനങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minor girl abused by father in kasaragod
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download