സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ നിർബന്ധം

സ്വർണാഭരണങ്ങളിലെ-എച്ച്‌യുഐഡി-ഹാൾമാർക്കിങ്-ജൂലൈ-1-മുതൽ-നിർബന്ധം

കൊച്ചി > സ്വർണാഭരണങ്ങളിലെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ നിർബന്ധമാക്കും. ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയിരുന്നു. എന്നാൽ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ 3 മാസം കൂടി സാവകാശം നൽകുകയായിരുന്നു. ഈ സാവകാശം ഈ മാസം 30ന് തീരും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ  പരിശോധനകൾ കർശനമായി നടപ്പിലാക്കിയോക്കും.

ആഭരണത്തിന്റെ ഇനം, ഹാൾമാർക്ക് ചെയ്ത ജ്വല്ലറി, രജിസ്‌ട്രേഷൻ നമ്പർ, ഹാൾമാർക്കിങ് സെന്ററിന്റെ പേര്, തീയതി, സ്വർണത്തിന്റെ മാറ്റ് തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയുന്ന സംവിധാനമാണ് എച്ച്‌യുഐഡി ഹാൾമാർക്കിങ്. ആഭരണത്തിന്റെ തൂക്കവും ഇതിൽ അറിയാനാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version