പാന്‍റും അടിവസ്ത്രങ്ങളും വലിച്ചെറിഞ്ഞു; അധ്യാപികയെ ലൈംഗികമായി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച 17കാരന് 40 വർഷം തടവ്

പാന്‍റും-അടിവസ്ത്രങ്ങളും-വലിച്ചെറിഞ്ഞു;-അധ്യാപികയെ-ലൈംഗികമായി-ആക്രമിച്ച്-കൊല്ലാൻ-ശ്രമിച്ച-17കാരന്-40-വർഷം-തടവ്

ക്ലാസ് കഴിഞ്ഞതിന് പിന്നാലെ ഗ്രേഡിനെക്കുറിച്ച് ചോദിച്ച അധ്യാപികയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു

court
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • അധ്യാപികയെ പീഡിപ്പിച്ചു
  • കൊല്ലാൻ ശ്രമിച്ചു
  • 17കാരന് 40 വർഷം തടവ്
ലാസ് വേഗാസ്: അധ്യാപികയെ ലൈംഗികമായി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച 17കാരന് 40 വർഷം തടവുശിക്ഷ. ക്ലാസ് കഴിഞ്ഞതിനുശേഷം ഗ്രേഡിനെക്കുറിച്ച് ചോദിച്ചതിന് അധ്യാപികയെ ആക്രമിച്ച വിദ്യാർഥിയെ ആണ് തടവിന് ശിക്ഷിച്ചത്. യുഎസിലെ ക്ലാർക്ക് കൗണ്ടി ജില്ലാ കോടതിയാണ് 16 മുതൽ 40 വർഷം വരെ തടവിന് ശിക്ഷിച്ചത്.

ലാസ് വേഗാസിലെ ഹൈസ്കൂൾ വിദ്യാർഥിയായ 17കാരനാണ് അധ്യാപികയെ ആക്രമിച്ചത്. കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ വിദ്യാർഥിക്കെതിരെ തെളിഞ്ഞു. ഹൈസ്കൂൾ വിദ്യാർഥിയാണ് അധ്യാപികയെ ക്രൂരമായി ആക്രമിച്ചത്.

Also Read : 60 വർഷമായി ഉറങ്ങിയിട്ടേയില്ല, അത്ഭുതമായി 80കാരൻ; കാരണമറിയാതെ ഡോക്ടർമാർ

നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആസ്തമ, ഭയം, തുടങ്ങിയവയക്ക് വിദ്യാർഥി മരുന്ന് കഴിക്കുന്നുണ്ടെന്നും അതിന്‍റെ പാർശ്വഫലമാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്നുമാണ് കുട്ടിയുടെ അഭിഭാഷകൻ വാദിച്ചത്. ചെയ്ത കുറ്റത്തിൽ ഖേദിക്കുന്നെന്നും എന്നാൽ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും കുട്ടി കോടതിയിൽ പറഞ്ഞു.

2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു ക്ലാസ് മുറിക്കുള്ളിൽ വെച്ചാണ് 17കാരൻ അധ്യാപികയെ ആക്രമിച്ചത്. ചരട് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തല മേശയിൽ അടിച്ച് ബോധരഹിതയാക്കുകയുമായിരുന്നു. ഉണർന്നപ്പോൾ, പാന്‍റും അടിവസ്ത്രങ്ങളും വലിച്ചെറിയുകയും ദേഹത്തേക്ക് ഒരു ദ്രാവകം ഒഴിക്കുകയും ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു.

Also Read : സംസ്ഥാനത്ത് വ്യാപക മഴ; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ കണ്ണൂരും ഇടുക്കിയിലും മഴ മുന്നറിയിപ്പ്

തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് അധ്യാപിക മൊഴി നൽകിയിരുന്നു. പുസ്തകങ്ങളുടെ ഷെൽഫ് മറിച്ചിട്ട് തീയിടാനും വിദ്യാർഥി ശ്രമിച്ചെന്നും ഇവർ പറഞ്ഞിരുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version