ഡെങ്കിപ്പനിയുടെ തുടക്ക ലക്ഷണങ്ങള്‍ : ഡോക്ടര്‍ പറയുന്നു

ഡെങ്കിപ്പനിയുടെ-തുടക്ക-ലക്ഷണങ്ങള്‍-:-ഡോക്ടര്‍-പറയുന്നു

ഡെങ്കിപ്പനിയുടെ തുടക്ക ലക്ഷണങ്ങള്‍ : ഡോക്ടര്‍ പറയുന്നു

Authored by Saritha PV | Samayam Malayalam | Updated: 4 Jul 2023, 9:05 am

ഡെങ്കിപ്പനിയുടെ തുടക്ക ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൊതുകു കടിച്ചാല്‍ ഡെങ്കിപ്പനിയുടെ തുടക്കം എങ്ങനെയായിരിയ്ക്കുമെന്നതിനെ കുറിച്ച് ഡോക്ടര്‍ വിശദീകരിയ്ക്കുന്നു.

മഴക്കാലമായതോടെ ഡെങ്കിപ്പനി പടര്‍ന്ന് പിടിയ്ക്കുകയാണ്. കേരളത്തില്‍ ഇതിന്റെ തോത് ക്രമാതീതമാകുന്നു. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പല തരം പനികളുണ്ട്. ഇതില്‍ ഡെങ്കിപ്പനി അപകടകരമാകുന്നത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്നതിലൂടെയാണ്.
ഒരു പരിധി വിട്ട് ഇത് താഴുന്നത് രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിന് കാരണമാകുന്നു. പല തരം പനികള്‍ വരുന്നത് കൊണ്ട് തന്നെ വന്നത് ഡെങ്കിപ്പനിയാണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ച് Dr Sneha Gandham, Consultant – Internal Medicine, CARE Hospitals, Banjara Hills, Hyderabad വിശദീകരിയ്ക്കുന്നു.

​കടുത്ത പനി​

ഡെങ്കിപ്പനിയുടെ വൈറസുള്ള കൊതുക് കടിച്ചാല്‍ 4-7 ദിവസങ്ങളില്‍ പനി വരുന്നു. ഈ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ പലരിലും പല തരമാണെങ്കിലും പൊതുവായി ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു.
ഇതില്‍ പ്രധാനം കടുത്ത പനിയാണ്.

പെട്ടെന്ന് തന്നെ കടുത്ത പനിയുണ്ടാകുന്നു. 101-104 ഡിഗ്രി ഫാരെന്‍ഹീറ്റ് വരെ ഇതെത്തുന്നു. ഇതല്ലെങ്കില്‍ ഡിഗ്രി സെല്‍ഷ്യസില്‍ 38-40 വരെയെത്തുന്നു. ഇത് 2-7 ദിവസം വരെ നീണ്ടു നില്‍ക്കും.

ഡെങ്കിപ്പനി വരാതിരിയ്ക്കാന്‍

ഡെങ്കിപ്പനി അറിയേണ്ടതെല്ലാം

വേദന

കടുത്ത തലവേദന ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. ഇത് കണ്ണിന് പുറകിലായോ നെറ്റിയുടെ ഇരു വശത്തായോ വരാം. ഇത് രോഗം മാറുന്നത് വരെ നീണ്ടു നില്‍ക്കാം. ഇതോടൊപ്പം സന്ധി, മസില്‍ വേദനകളുണ്ടാകാം. ഇത് ഡെങ്കിപ്പനിയുടെ സവിശേഷതയാണ്.

പനിയ്‌ക്കൊപ്പം സന്ധി, എല്ല്, മസില്‍ വേദനയെങ്കില്‍ ഇത് ഡെങ്കിയാണെന്ന് സംശയിക്കാവുന്നതാണ്. ഇത് നടക്കുമ്പോഴും അനങ്ങുമ്പോഴും കൂടുതലാകും. ഇത്തരം വേദന കാരണം ഇത് ബ്രേക്ക്‌ബോണ്‍ ഫീവര്‍ എന്ന് കൂടി അറിയപ്പെടുന്നു.

തളര്‍ച്ചയും ക്ഷീണവും​

തളര്‍ച്ചയും ക്ഷീണവും ഇതിന്റെ ഭാഗമാണ്. വല്ലാതെ ക്ഷീണം തോന്നുന്നു. കടുത്ത ക്ഷീണം എന്ന് തന്നെ പറയാം. നടക്കാനോ അനങ്ങാനോ കണ്ണ് തുറക്കാനോ പോലും പറ്റാത്ത രീതിയിലെ ക്ഷീണം ഡെങ്കിപ്പനിയുടെ ലക്ഷണം കൂടിയാണ്. എനര്‍ജി തീരെ കുറവെന്ന ചിന്തയുണ്ടാകുന്നു. കണ്ണിന് വേദനയുണ്ടാകുന്നതിലൂടെ കണ്ണ് ചലിപ്പിയ്ക്കാനോ തുറക്കാനോ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു.

വല്ലാതെ കഴയ്ക്കുന്ന വിധത്തിലെ വേദനയുണ്ടാകുന്നു. ചര്‍മത്തില്‍ പാടുകളുണ്ടാകുന്നത് ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇത് ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട് മുഖത്തും കാലുകളിലുമെല്ലാമുണ്ടാകാം. ഇത് ചുവന്ന അല്ലെങ്കില്‍ പിങ്ക് നിറത്തിലെ കുത്തുകളായും പാടുകളായുമെല്ലാം ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം ചൊറിച്ചിലുമുണ്ടാകാം. ചില കേസുകളില്‍ ചെറിയ രീതിയില്‍ ബ്ലീഡിംഗുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാണ് ചര്‍മത്തില്‍ ചെറിയ ചുവന്ന, പിങ്ക് കുത്തുകളായി വരുന്നത്. പെറ്റേഷ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. മോണയില്‍ നിന്നും രക്തം വരിക, മൂക്കില്‍ നിന്നും രക്തം വരിക എന്നിവയെല്ലാം ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.

​ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ​

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പലരിലും പല വിധത്തിലാകാം. ചിലരില്‍ ഇവയില്‍ ചിലത് കാണപ്പെടാം. ചിലരില്‍ എല്ലാം കാണപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെയും ഡെങ്കിപ്പനി വന്നേക്കാം. വന്നത് ഡെങ്കിയാണെന്ന് സംശയം തോന്നിയാല്‍,ഇതല്ലെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ പനിയോടനുബന്ധിച്ചുണ്ടായാല്‍ മെഡിക്കല്‍ സഹായം തേടുകയും പനി ഡെങ്കിപ്പനിയാണോ എന്ന് തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version