കറിവേപ്പില വെറുമൊരു ഇലയായി കരുതേണ്ട. ഒരിലയിൽ ഒരായിരം ഗുണങ്ങളുണ്ടെന്ന് കറിവേപ്പിലയെ കുറിച്ച് പണ്ടുള്ളവർ പറയാറുണ്ട്. വിറ്റാമിൻ എ കൊണ്ട് സമ്പന്നമായ കറിവേപ്പില ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം.
നല്ല ആരോഗ്യത്തിന് വേണം കറിവേപ്പില
ഹൈലൈറ്റ്:
- മിക്ക വീടുകളിലും പാചക ആവശ്യങ്ങൾക്കായി കറിവേപ്പില ഉപയോഗിക്കാറുണ്ട്.
- ദഹനം നന്നായി നടക്കാൻ കറിവേപ്പില ഗുണകരമാണ്.
- വിറ്റാമിൻ എ കൊണ്ട് സമ്പന്നമാണ് കറിവേപ്പില.
പണ്ട് തൊട്ടേ കറിവേപ്പില നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. മിക്ക വീടുകളുടെ തൊടിയിലും ഈ ചെടി കാണാറുമുണ്ട്. കറിവേപ്പിലയിലെ ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി-ഡയബറ്റിക്, ഡിസന്ററി, ദഹന, കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. കൂടാതെ കുറഞ്ഞ കൊളസ്ട്രോൾ, മെച്ചപ്പെട്ട കാഴ്ച ശക്തി, വിളർച്ചയ്ക്കുള്ള ചികിത്സ, ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം, മെച്ചപ്പെട്ട ദന്ത ആരോഗ്യം എന്നീ ഗുണങ്ങളും കറിവേപ്പില ഉറപ്പാക്കുന്നു.
നല്ല ദഹനത്തിന്
നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ കൃത്യമായി നടക്കാൻ കറിവേപ്പില സഹായിക്കുന്നു. ഭക്ഷണത്തിലെ കറിവേപ്പിലയുടെ സാന്നിധ്യം ദഹനത്തിന് സഹായകരമാകുന്ന ദീപനരസങ്ങൾ ഉത്പാദിപ്പിക്കുന്നു. ദഹന പ്രശ്നങ്ങൾ അകറ്റാൻ കറിവേപ്പില ചേർത്ത മോര് കുടിക്കാം. കൂടാതെ കൃമിശല്യത്തിന് നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില കഴിക്കുന്നത്.
വിറ്റാമിൻ എ യുടെ കലവറ
കറിവേപ്പിലയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ സഹായിക്കുന്നു. കാഴ്ച ശക്തി വർധിപ്പിക്കാനും കറിവേപ്പില ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം.
ത്വക്ക് രോഗങ്ങളിൽ നിന്ന് സംരക്ഷണം
ചർമ്മ സംരക്ഷണത്തിനും കറിവേപ്പില ഉപയോഗിക്കാം. ചർമ്മത്തെ ബാധിക്കുന്ന അണുബാധ കുറയ്ക്കാനും പാടുകൾ അകറ്റാനും കറിവേപ്പില സഹായിക്കും. കറിവേപ്പില വൃത്തിയാക്കിയ ശേഷം നന്നായി അരച്ചെടുത്ത് പ്രശ്ന ബാധിത പ്രദേശത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം. അതല്ലെങ്കിൽ കറിവേപ്പിലയുടെ നീര് മാത്രമായി പുരട്ടുകയും ചെയ്യാം.
എങ്ങനെ കഴിക്കാം?
നിങ്ങൾ കുടിക്കുന്ന ഏതെങ്കിലും പച്ചക്കറി ജ്യൂസിൽ 8-10 പുതിയ കറിവേപ്പിലകൾ കൂടെ ചേർത്ത് അരച്ചെടുക്കാം. ഇത് ദിവസവും കുടിക്കുക. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഇ, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആൻറി ഓക്സിഡൻറും ആന്റിസെപ്റ്റിക് ഗുണങ്ങളും മുഖക്കുരുവിനെതിരെ ഫലപ്രദമായി നേരിടുന്നതിനും ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുവാനും നല്ലതാണ്.
അതല്ലെങ്കിൽ, കുറച്ച് കറിവേപ്പില എടുത്ത് വെയിലത്ത് ഉണക്കുക. ഇല പൊടിയായി മാറുന്നതുവരെ നന്നായി പൊടിക്കുക. ഇത് അരിച്ചെടുത്ത ശേഷം ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കുക, തണുത്ത ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക. കാൽ മുതൽ പകുതി ടീസ്പൂൺ വരെ ഉപയോഗിക്കുന്നത് ഗർഭകാലത്തെ പ്രഭാത രോഗത്തിനും ഓക്കാനത്തിനും ഉത്തമ ഒറ്റമൂലിയായി സഹായിക്കും.
രുചി കുറച്ച് ചവർപ്പുള്ളതാണെങ്കിലും, പക്ഷേ അവശ്യ എണ്ണകളായ പിനെൻ, സാബിനെൻ, ടെർപ്പിനെൻ എന്നിവ ഇതിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു. മുടി, ചർമ്മം, ദഹനം എന്നിവയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഇവ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഏറെ മികച്ചതാണ്. അര ടീസ്പൂൺ കറിവേപ്പില പൊടിച്ചത് ഒരു ഗ്ലാസ് മോരിൽ ചേർത്ത് കുടിക്കുന്നത് വായുകോപത്തിൽ നിന്ന് ഉടനടി നിങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഒരു വിദഗ്‌ദ്ധ വൈദ്യോപദേശമായി ഒരിക്കലും കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ ബന്ധപ്പെടുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing health benefits of curry leaves
Malayalam News from malayalam.samayam.com, TIL Network