രോഗ പ്രതിരോധ ശേഷി കൂട്ടാൻ 5 പാനീയങ്ങൾ

രോഗ-പ്രതിരോധ-ശേഷി-കൂട്ടാൻ-5-പാനീയങ്ങൾ

മഴക്കാലത്ത് പല രോഗങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്. അണുബാധകളിൽ നിന്ന് രക്ഷനേടാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഈ അഞ്ച് പ്രകൃതിദത്ത ടോണിക്കുകൾ നിങ്ങളെ സഹായിക്കും.

immunity boosting drinks

രോഗ പ്രതിരോധ ശേഷി കൂട്ടാൻ 5 പാനീയങ്ങൾ

ഹൈലൈറ്റ്:

  • കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന അണുബാധയും മറ്റ് രോഗങ്ങളും തടയാം
  • പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഈ പാനീയങ്ങൾ സഹായിക്കും

ആർക്കാണ് നല്ല ഉറച്ച പ്രതിരോധശേഷി ആവശ്യമില്ലാത്തത് – പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്? രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് ഇപ്പോൾ കൂടുതൽ പ്രധാനമാണ്, കാരണം കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാമത്തെ തരംഗം ഇന്ത്യയെ ഉടൻ തന്നെ ബാധിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ, മഴക്കാലം നിങ്ങൾക്ക് ആരോഗ്യകരമായി തുടരാൻ പ്രയാസമാക്കുന്നു. കാരണം, ഈ കാലാവസ്ഥയിൽ, അണുബാധയുണ്ടാകാനും മറ്റ് രോഗങ്ങൾ പിടിപെടാനുമുള്ള സാധ്യത കൂടുതലാണ്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനെ നിങ്ങൾക്ക് എങ്ങനെ പ്രതിരോധിക്കാൻ സാധിക്കുന്നു എന്നതാണ് കാര്യം!

മെച്ചപ്പെട്ട രോഗ പ്രതിരോധത്തിന്

പ്രതിരോധ ശേഷി കൂട്ടാൻ ശരിക്കും എന്തുചെയ്യാൻ കഴിയും? വീട്ടുവൈദ്യങ്ങൾ, വ്യായാമം, പഴങ്ങളും പച്ചക്കറികളും കഴിക്കൽ, ആരോഗ്യകരമായ പോഷകങ്ങളുടെ ഉപഭോഗം തുടങ്ങി നിരവധി മാർഗ്ഗങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഈ കാര്യങ്ങൾ നമ്മെ സഹായിക്കും, അതുവഴി രോഗങ്ങളിൽ നിന്ന് പരിരക്ഷിതരായിരിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട അണുബാധകളുടെ സാധ്യത കുറയ്‌ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയുന്ന കുറച്ച് പ്രകൃതിദത്ത ടോണിക്കുകളെ നിങ്ങൾക്കായി പരിചയപ്പെടുത്താം.

1. ഇഞ്ചി, നാരങ്ങ, തേൻ ചായ

ഇന്ത്യൻ പാചകരീതിയിൽ ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ചേരുവകളിലൊന്നാണ് നമ്മുടെ സ്വന്തം ഇഞ്ചി. ഇഞ്ചി ചായയ്ക്ക് ചെയ്യാൻ കഴിയാത്ത ഒന്നും തന്നെയില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല! അതുകൊണ്ടാണ് ഇഞ്ചി അടുക്കളയിലെ പ്രധാന ചേരുവയാകുന്നതും. ഇഞ്ചി ചായയിൽ നാരങ്ങ, തേൻ എന്നിവ കൂടെ ചേർത്ത് കുടിക്കൂ… കാരണം ഇത് മൊത്തത്തിലുള്ള രുചി വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ പാനീയത്തെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങളുടെ ശക്തികേന്ദ്രമാക്കുകയും ചെയ്യും.

ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിരിക്കുന്നു, നാരങ്ങ വിറ്റാമിൻ സി നൽകുന്നു (പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്ന്), അതേസമയം തേൻ തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം?

1. ഇഞ്ചി ചെറുതായി അരിയുക;
2. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് ഇഞ്ചി ചേർക്കുക.
3. ഉയർന്ന ചൂടിൽ ഈ മിശ്രിതം തിളപ്പിക്കുക, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും തേനും അതിലേക്ക് ചേർക്കുക;
4. അഞ്ച് മിനിറ്റ് നേരം ചൂടാക്കുക, നിങ്ങളുടെ ചായ തയ്യാറാണ്.
ഔഷധ ഗുണങ്ങളുടെ കലവറയാണ് മാവില
2. കുരുമുളക് കഷായം

മഴക്കാലത്ത്, ജലദോഷവും ചുമയും വളരെ സാധാരണമാണ്! ദീർഘകാല രോഗങ്ങളിൽ നിന്ന് സ്വയം സംരക്ഷണം നേടാൻ, കഷായം തയ്യാറാക്കി കുടിക്കുവാൻ ശ്രമിക്കുക. ആരോഗ്യകരവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ പാനീയമാണ് കഷായം. ഇത് ഉണ്ടാക്കാൻ എളുപ്പമാണ്, അതേ സമയം, ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ തടയാനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം?

1. ഒരു ടേബിൾ സ്പൂൺ കുരുമുളകിനോടൊപ്പം മല്ലി, ജീരകം, പെരുംജീരകം എന്നിവ 4: 2: 1 അനുപാതത്തിൽ വറുക്കുക.
2. ഈ സുഗന്ധവ്യഞ്ജനങ്ങളെല്ലാം പൊടിച്ചെടുക്കുക.
3. കഷായം ഉണ്ടാക്കാൻ, ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടേബിൾ സ്പൂൺ തയ്യാറാക്കി വച്ച ഈ കഷായപ്പൊടിയും ഒരു ടേബിൾ സ്പൂൺ ശർക്കര ചിരണ്ടിയതും ചേർക്കുക. ഇത് അരിച്ചെടുത്ത് ചൂടായി കുടിക്കുക.

3. കറുവപ്പട്ടയും തേനും ചേർത്ത പാനീയം

കറുവപ്പട്ടയിൽ ആൻറിവൈറൽ, ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, അതിനാൽ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ രോഗത്തിന് കാരണമാകുന്ന രോഗകാരികളുമായി പോരാടുന്നു.

എങ്ങനെ തയ്യാറാക്കാം?

1. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു കറുവപ്പട്ട കഷ്ണം ചേർത്ത് രാത്രി മുഴുവൻ വയ്ക്കാൻ അനുവദിക്കുക.
2. രാവിലെ, കറുവപ്പട്ട കലക്കിയ വെള്ളത്തിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തേൻ ചേർത്ത് ഈ മിശ്രിതം കുടിക്കുക.
ദിവസവും ബാർലി വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ
4. തുളസി, പെരുംജീരകം ചായ

തുളസിയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഇത് ചികിത്സാ ഗുണങ്ങളാൽ സമ്പന്നമായ ഔഷധ സസ്യമാണ്. രോഗപ്രതിരോധ ശേഷി നൽകുന്നത് മുതൽ കുടലിന്റെ ആരോഗ്യം സംരക്ഷിച്ച്, അണുബാധ തടയുന്നത് വരെ – തുളസിക്ക് ഇതെല്ലാം കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ കഴിയും. മറുവശത്ത്, പെരുംജീരകം ആസിഡ് റിഫ്ലക്സ് പ്രശ്നം ചികിത്സിക്കാൻ സഹായിക്കും.

എങ്ങനെ തയ്യാറാക്കാം?

1. വെള്ളം തിളപ്പിച്ച് ചതച്ച തുളസി, പെരുംജീരകം എന്നിവ ചേർക്കുക.
2. വെള്ളം പകുതിയാകുന്നതുവരെ തിളപ്പിച്ച് തീയിൽ നിന്ന് നീക്കം ചെയ്ത്, ഈ മിശ്രിതത്തിലേക്ക് തേൻ ചേർക്കുക.
3. ശരിയായി ഇളക്കി അത് കുടിക്കുക.

5. ആപ്പിൾ സിഡർ വിനാഗിരി (എസിവി) ടോണിക്ക്

ആപ്പിൾ സിഡർ വിനാഗിരി ആരോഗ്യഗുണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു – ശരീരഭാരം കുറയ്ക്കൽ മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ വരെ പല പ്രയോജനങ്ങൾ ഇതിനുണ്ട്. വിറ്റാമിൻ സി, ഫൈബർ എന്നിവ ഈ പാനീയത്തിൽ വളരെയധികം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

എങ്ങനെ തയ്യാറാക്കാം?

1. ഒരു ഗ്ലാസിൽ കുറച്ച് ആപ്പിൾ സിഡർ വിനാഗിരി എടുക്കുക, കുറച്ച് കറുവപ്പട്ട പൊടിയും ഇളം ചൂടുള്ള വെള്ളവും അതിലേക്ക് ചേർക്കുക.
2. ഈ മിശ്രിതം നന്നായി ഇളക്കി മഴക്കാലത്ത് അതിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണം കൊയ്യാൻ ഇത് കുടിക്കുക.

മഴക്കാലത്ത് ഈ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കാം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : 5 immunity boosting drinks you can have during monsoon
Malayalam News from malayalam.samayam.com, TIL Network

Exit mobile version