തലച്ചോറിനെ തിന്നുന്ന അമീബ, എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്?

തലച്ചോറിനെ-തിന്നുന്ന-അമീബ,-എന്താണ്-പ്രൈമറി-അമീബിക്ക്-മെനിഞ്ചോ-എങ്കഫലൈറ്റിസ്?
ആലപ്പുഴയിൽ 15ക്കാരൻ അപൂ‍ർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് മരിച്ച വാർത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ വിദ്യാർത്ഥി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 2017ൽ ആലപ്പുഴ മുൻസിപ്പാലിറ്റിയിലും ഈ രോഗം റിപ്പോർട്ട് ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ജില്ലയിൽ വീണ്ടും ഇതേ രോഗം ബാധിച്ച് മരണമുണ്ടാകുന്നത്. മലയാളികൾക്ക് അത്ര കേട്ട് പരിചയമില്ലാത്ത ഒരു രോഗമാണിത്.Also Watch:

ഡെങ്കിപ്പനി അറിയേണ്ടതെല്ലാം


എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്??

പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം പടരുന്നത് മലിനമായ ജലത്തിലൂടെയാണ്.
ചെളി വെള്ളമുള്ള ജലാശയങ്ങളിലാണ് പൊതുവെ ഈ അമീബയെ കണ്ടുവരുന്നത്. ഇത്തരം ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലേരിയ ഫൗളറി അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണിത്. ഈ ജലാശയങ്ങളിൽ മുങ്ങി കുളിക്കുമ്പോൾ മൂക്കിലെ നേർത്ത തൊലിയിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോറിൽ എത്തുന്ന ഈ രോഗാണുക്കൾ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും മസ്തിഷ്ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. ഒരു ഏകകോശ ജീവിയാണ് ഈ അമീബ, മൈക്രോസ്കോപിലൂടെ അല്ലാതെ കാണാൻ സാധിക്കില്ല എന്നതാണ് മറ്റെരു പ്രത്യേകത.

പ്രധാന രോഗ ലക്ഷണങ്ങൾ

തലച്ചോറിൽ അണുബാധയുണ്ടായി ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ രോഗലക്ഷണം പുറത്ത് വരാൻ തുടങ്ങും. തലയ്ക്ക് മുൻ വശത്ത് ഉണ്ടാകുന്ന വേദന, പനി, മനംപുരട്ടൽ എന്നിവയാണ് പ്രധാന ലക്ഷണം. മണവും രുചിയും പോകുന്നതും മറ്റൊരു ലക്ഷണമാണ്. ഇത് മാത്രമല്ല, രോഗം മൂർച്ഛിക്കുമ്പോൾ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്നം വിഭ്രാന്തി എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Also Read: മഴക്കാലമാണ്, രോഗങ്ങളെ തടഞ്ഞ് ആരോഗ്യത്തോടിരിക്കാൻ ഭക്ഷണത്തിൽ ഒരൽപ്പം ശ്രദ്ധിക്കാം

രോഗം വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇതിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴക്കാലമായത് കൊണ്ട് തന്നെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ട്. അശാസ്ത്രീയപരമായി രൂപപ്പെടുന്ന ഇത്തരം വെള്ളക്കെട്ടുകൾ അപകടകാരികളാണ്. അത് മാത്രമല്ല വീടിൻ്റെ പരിസരങ്ങളിലും മറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചികിത്സ?

പല രോഗങ്ങൾക്കുമുള്ള ലക്ഷണങ്ങൾ തന്നെയാണ് ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ രോഗത്തെ ചികിത്സിക്കാനാകും. . ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ പ്രവർത്തിക്കാൻ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്. രോഗിയെ കോമാ സ്റ്റേജിലേക്ക് തള്ളി വിടാൻ പോലും ഈ ബാക്ടീരിയ്ക്ക് കഴിയും.

English Summary: Primary Amebic Meningoencephalitis

Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും ഡോക്ടറുടെ സഹായം തേടുക.

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version