വെള്ളം കുടിക്കുക
രാവിലെ എഴുന്നേറ്റ ശേഷം ആദ്യം ചെയ്യേണ്ട കാര്യമാണ് വെള്ളം കുടിക്കുക എന്നത്. മെറ്റബോളിസം മെച്ചപ്പെടുത്താൻ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ ഇത് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും അതുപോലെ നല്ലൊരു ദഹനപ്രക്രിയ്ക്കും ഏറെ സഹായിക്കും. കൊഴുപ്പിനെ വേഗത്തിൽ എരിച്ച് കളയാനും ഇത് ഏറെ നല്ലതാണ്.
ഭാരം കുറക്കുന്നത് സംബന്ധിച്ച ചില കെട്ടുകഥകളും അവയുടെ സത്യവും നോക്കാം
ഭാരം കുറക്കുന്നത് സംബന്ധിച്ച ചില കെട്ടുകഥകളും അവയുടെ സത്യവും നോക്കാം
വ്യായാമം
രാവിലെ എഴുന്നേൽക്കാൻ തന്നെ മടിയുള്ള ഞാൻ എങ്ങനെ വ്യായാമം ചെയ്യാനാണ് എന്നായിരിക്കും ഇപ്പോൾ പലരും ആലോചിക്കുന്നത്. വയറിലെ കൊഴുപ്പ് മാറ്റാനുള്ള എളുപ്പ വഴികളിലൊന്നാണ് രാവിലെയുള്ള വ്യായാമം. നടത്തം, യോഗ, അല്ലെങ്കിൽ ജിമ്മിൽ പോയി ഉള്ള വർക്കൌട്ടുകൾ എന്നിവയെല്ലാം സഹായിക്കും. 30 മിനിറ്റ് ദൈർഘ്യമുള്ള മിതമായ വ്യായാമങ്ങളാണ് എപ്പോഴും നല്ലത്.
ശ്രദ്ധയോടെ കഴിക്കാം
കഴിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ല. വാരി വലിച്ച് കഴിക്കാതെ ശ്രദ്ധയോടെ വേണം കഴിക്കാൻ. ഭക്ഷണം ആസ്വദിച്ച് ചവച്ച് അരച്ച് കഴിക്കാൻ ശ്രമിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അമാശയം നിറഞ്ഞതായി തോന്നിപ്പിക്കാനും ഈ ശീലം നല്ലതാണ്. പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ടിവി, മൊബൈൽ എന്നീ സ്ക്രീനുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി വയ്ക്കാൻ ശ്രമിക്കുക.
മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം പലപ്പോഴും അമിതഭാകം കൂട്ടാൻ കാരണമാകും. മെഡിറ്റേഷൻ, യോഗ പോലെയുള്ള പ്രവർത്തനങ്ങൾ പലപ്പോഴും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങൾ സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. എല്ലാ ദിവസവും രാവിലെ കുറച്ച് മിനിറ്റ് ശ്രദ്ധാപൂർവം പരിശീലിക്കുന്നത് വയറിലെ കൊഴുപ്പ് മാറ്റാൻ വളരെയധികം സഹായിക്കും.
പ്രഭാത ഭക്ഷണം
ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ ഇത് വളരെയധികം സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. മുട്ട, പ്രോട്ടീൻ ഷേക്ക്, യോഗർട്ട് എന്നിവയെല്ലാം പ്രഭാത ഭക്ഷണമാക്കാൻ മികച്ചതാണ്. കൂടാതെ ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ഭക്ഷണത്തോട് കൊതി തോന്നാതിരിക്കാനും ഇത് സഹായിക്കും.
നല്ല ഉറക്കം
മികച്ച ആരോഗ്യത്തിന് ഏറെ പ്രധാനമാണ് ഉറക്കം. ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറെ പ്രധാനമാണ് ഉറക്കം. ഉറക്കക്കുറവ് ഹോർമോൺ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു, വിശപ്പ് വർദ്ധിപ്പിക്കുന്നു, കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുന്നു. 7 മുതൽ 8 മണിക്കൂറുള്ള ഉറക്കം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും വയറിലെ അമിത കൊഴുപ്പിനെ കളയാനും ഉറക്കം ഏറെ നല്ലതാണ്.
English Summary: Morning routine to reduce belly fat
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് വിദഗ്ധരുടെ അഭിപ്രായം തേടാൻ മറക്കരുത്.