ഭക്ഷണ ശേഷം ഷുഗര്‍ പെട്ടെന്ന് കൂടാതിരിയ്ക്കാന്‍…

ഭക്ഷണ-ശേഷം-ഷുഗര്‍-പെട്ടെന്ന്-കൂടാതിരിയ്ക്കാന്‍…

ഭക്ഷണ ശേഷം ഷുഗര്‍ പെട്ടെന്ന് കൂടാതിരിയ്ക്കാന്‍…

Authored by Saritha PV | Samayam Malayalam | Updated: 10 Jul 2023, 10:55 am

ഭക്ഷണ ശേഷം രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിയ്ക്കുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്.

ഭക്ഷണ ശേഷം രക്തത്തിലെ ഷുഗര്‍ പെട്ടെന്ന് വര്‍ദ്ധിയ്ക്കുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് പലര്‍ക്കും വരുന്ന പ്രശ്‌നമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, ഇതില്ലാത്തവര്‍ക്കും വരുന്ന പ്രശ്‌നമാണ്. ഇതാണ് ഭക്ഷണ ശേഷം പലര്‍ക്കും ക്ഷീണവും തളര്‍ച്ചയും ഉറക്കവുമെല്ലാം വരുന്നതിന് പ്രധാന കാരണമാകുന്നത്. പലപ്പോഴും പ്രമേഹ സാധ്യത കാണിയ്ക്കുന്ന ഒന്നാണ് ഭക്ഷണ ശേഷമുള്ള ഇത്തരം അവസ്ഥ. ഭക്ഷണ ശേഷം ഇത്തരത്തില്‍ ഷുഗര്‍ പെട്ടെന്ന് വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

​ഫൈബര്‍​

ഇതിന് നല്ലൊരു വഴിയെന്നത് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കാനും പെട്ടെന്ന് വയര്‍ നിറയ്ക്കാനും നല്ലതാണ്. ഇനി അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തന്നെയും ഇതിനൊപ്പം ധാാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടി കഴിയ്ക്കുന്നതാണ് നല്ലത്.

​ഭക്ഷണം കഴിച്ച ശേഷം​

ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് തന്നെ കിടക്കുകയോ ഇരിയ്ക്കുകയോ ചെയ്യുന്ന ശീലമാണ് പലര്‍ക്കും. ഇതാണ് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്താനുള്ള മറ്റൊരു പ്രധാന കാരണം. ഭക്ഷണം കഴിച്ച ശേഷമുള്ള ഈ ശീലം ഒഴിവാക്കുക. അര മണിക്കൂറെങ്കിലും നടക്കുന്നത് ശീലമാക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോത് തോത് പെട്ടെന്ന് ഉയരാതെ തടയുന്നു. മാത്രമല്ല ഇത് ദഹനം എളുപ്പമാക്കാനും നല്ലതാണ്.

​വയര്‍ നിറയെ​

വയര്‍ നിറയെ കഴിയ്ക്കുകയെന്നതാണ് പലരുടേയും ശീലം. ഇത് ഒഴിവാക്കി അല്‍പം വയര്‍ ഒഴിച്ചിടുക. ഒരുമിച്ച് കഴിയ്ക്കാതെ പലപ്പോഴായി കഴിയ്ക്കുകയെന്നത് ശീലമാക്കാം. ഇത് ഗ്ലൂക്കോസ് തോത് പെട്ടെന്ന ഉയരാതെ തടയും. ദഹനത്തിനും തടി കൂടാതിരിയ്ക്കാനുമെല്ലാം ഇതാണ് നല്ലത്. കുറവ് വീതം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് ബാലന്‍സ്ഡ് ആയി നില നില്‍ക്കുകയും ചെയ്യുന്നു.

​ബ്രെഡ്​

കുറവ് ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണം കഴിയ്ക്കുക. രക്തത്തിലെ ഗ്ലൂക്കോത് തോത് പെട്ടെന്ന് ഉയര്‍ത്തുന്നവയാണ് കൂടിയ ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണങ്ങള്‍. പ്രമേഹ രോഗികളും പ്രമേഹം വരാതിരിയ്ക്കാനും ഇത്തരം കൂടിയ ജിഐ ഉള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. പിസ, ബ്രെഡ് പോലുള്ളവയെല്ലാം ജിഐ കൂടിയ ഭക്ഷണങ്ങളാണ്.

​ആവശ്യത്തിന് ഉറങ്ങുക​

പ്രാതല്‍ പലരും തിരക്കിലും മറ്റും ഉപേക്ഷിയ്ക്കുന്ന ഭക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്താന്‍ ഇത് പ്രധാന കാരണമായി വരുന്ന ഒന്നാണ്. പ്രാതല്‍ ഉപേക്ഷിച്ചാല്‍ ഇടയ്ക്ക് സ്‌നാക്‌സ് കഴിയ്ക്കാനും ഇത് കഴിഞ്ഞുളള ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും ഇടയാകുന്നു. ഇതെല്ലാം രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്.

ഇതു പോലെ അത്താഴം മിതമാക്കേണ്ടതും അത്യാവശ്യം. വൈകി അത്താഴം കഴിയ്ക്കുന്നത് ഒഴിവാക്കുക, ആവശ്യത്തിന് ഉറങ്ങുക. ഇതെല്ലാം പ്രമേഹവും ഈ സാധ്യതയും ഒഴിവാക്കാന്‍ പ്രധാനമാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version